Vande Bharat | വന്ദേ ഭാരത് ട്രെയിന്‍ സമയത്തിന് അനുസരിച്ച് കൊല്ലൂരിലേക്കും തിരിച്ചും കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കെഎസ്ആര്‍ടിസി എ സി ബസ് സര്‍വീസ് വേണമെന്ന ആവശ്യം ശക്തം; നിരവധി പേര്‍ക്ക് അനുഗ്രഹമാവുമെന്ന് യാത്രക്കാര്‍; അനുകൂല പ്രതികരണവുമായി കര്‍ണാടക ആര്‍ ടി സി
Oct 29, 2023, 18:58 IST
കാസര്‍കോട്: (KasargodVartha) വന്ദേ ഭാരത് ട്രെയിനുകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനായി കൊല്ലൂരിലേക്ക് പോകാനും തിരിച്ച് വരാനും കേരള ആര്‍ടിസി സ്‌കാനിയ ബസ് സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ശക്തമായി. കാസര്‍കോടിനും തിരുവനന്തപുരത്തിനും ഇടയില്‍ രണ്ട് ജോഡി പ്രീമിയര്‍ വന്ദേ ഭാരത് ട്രെയിനുകള്‍ ഇപ്പോള്‍ ഓടുന്നുണ്ട്.
ഈ ട്രെയിനില്‍ കാസര്‍കോട് സ്റ്റേഷനില്‍ ഇറങ്ങുന്ന യാത്രക്കാരില്‍ പലരും സമീപത്തുള്ള കര്‍ണാടകയിലെ മംഗ്‌ളുറു, സൂറത്കല്‍, ഉഡുപി, മണിപ്പാല്‍ എന്നിവിടങ്ങളിലെ മെഡികല്‍, വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്കും പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ മൂകാംബിക ക്ഷേത്രത്തിലേക്കും പോകുന്നവരാണ്. കാസര്‍കോട് റെയില്‍വേ സ്റ്റേഷനെ ഈ സ്ഥലങ്ങളുമായി ബന്ധിപ്പിച്ച് സുഖകരമായ യാത്രാ സൗകര്യം ഒരുക്കിയാല്‍ യാത്രക്കാര്‍ക്ക് ഉപകാരപ്രദവും കെ എസ് ആര്‍ ടി സിക്ക് ലാഭകരവുമായിരിക്കുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
മംഗ്‌ളുറു, സൂറത്കല്‍, ഉഡുപി വഴി കൊല്ലൂരിനെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന എ സി ബസിന് നല്ല വരുമാനം ലഭിക്കുമെന്ന് യാത്രക്കാര്‍ പറയുന്നു. ഒരു വന്ദേ ഭാരത് എക്‌സ്പ്രസ് കാസര്‍കോട് സ്റ്റേഷനില്‍ എത്തേണ്ട സമയം ഉച്ചതിരിഞ്ഞ് 1.20 ആണെങ്കിലും മിക്ക ദിവസങ്ങളിലും ഒരു മണിയോടെ വണ്ടി എത്താറുണ്ട്. തിരികെ ട്രെയിന്‍ പുറപ്പെടുന്നത് 2.30ന് ആണ്.
കൊല്ലൂരില്‍ നിന്ന് രാവിലെ 8.45ന് പുറപ്പെട്ട് ഉച്ചക്ക് ഒരു മണിയോടെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന വിധത്തില്‍ ബസ് സര്‍വീസ് നടത്താവുന്നതാണ്. കൂടാതെ 1.30 ന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് 5.45 ന് കൊല്ലൂരില്‍ എത്താം. തെക്കോട്ട് വന്ദേ ഭാരതില്‍ പോകേണ്ടവര്‍ക്കും കാസര്‍കോട് വണ്ടിയിറങ്ങി മംഗ്‌ളുറു, ഉഡുപി, കൊല്ലൂര്‍ ഭാഗത്തേക്ക് പോകേണ്ടവര്‍ക്കും ഒരേ പോലെ ഈ ബസ് സര്‍വീസ് ഉപകാരപ്പെടും.
ബസ് മംഗ്‌ളുറു ഡിപോയില്‍ നിന്ന് രാവിലെ ആറ് മണിക്ക് കൊല്ലൂരിലേക്കും കൊല്ലൂരില്‍ നിന്ന് മംഗ്‌ളൂരിലേക്ക് വൈകീട്ട് 6.15ന് തിരികെ പോന്ന ക്രമത്തിലും ഹാള്‍ട് ക്രമീകരിക്കാവുന്നതാണ്. ഈ ട്രെയിനിന് എത്തുന്ന ഭക്തര്‍ക്ക് കൊല്ലൂരിലെ ദീപാരാധനയും ശീവേലിയും തൊഴുത്, രാവിലെ നിര്‍മാല്യ ദര്‍ശനം കൂടി കഴിഞ്ഞ് തിരിച്ചുവരാന്‍ സാധിക്കും. ട്രെയിന്‍ ടികറ്റിനൊപ്പം ബസ് ടികറ്റും ബുക് ചെയ്യുന്നതിനായി കെഎസ്ആര്‍ടിസിയും ഐആര്‍സിടിസിയും ധാരണയിലെത്തുന്നത് നല്ല ആശയമായിരിക്കും.
കുമ്പള റെയില്‍ പാസന്‍ജേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ പെറുവാട് കര്‍ണാടക ആര്‍ടിസി മംഗ്‌ളുറു ഡിവിഷണല്‍ കണ്‍ട്രോളര്‍ മുമ്പാകെ ഈ നിര്‍ദേശം അവതരിപ്പിച്ചിരുന്നു. ഇത് സ്വാഗതം ചെയ്ത അദ്ദേഹം ഉടന്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചതായും നിസാര്‍ പെറുവാട് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സമാന നടപടികള്‍ കേരള ആര്‍ടിസിയും കൈകൊള്ളണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.

Keywords: Vande Bharat, Train News, Railway News, Malayalam News, Kumbla, Kerala News, Kasaragod News, Kasaragod Railway Station, KSRTC, Proposal for AC Bus from Kasaragod Railway Station to Kollur.
< !- START disable copy paste -->