ചെര്‍ക്കള ബസ് സ്റ്റാന്‍ഡ് റോഡ് പൊട്ടിപ്പൊളിഞ്ഞു, റോഡിലെ കുഴിയില്‍ വീണ് പരിക്ക് പറ്റിയാല്‍ സമാധാനം പറയേണ്ടത് ബസ് ജീവനക്കാര്‍, ബസ് സ്റ്റാന്‍ഡില്‍ വെളിച്ചമില്ല.. ബസ് കാത്തുനില്ക്കാന് പവലിയനുമില്ല; അധികൃതര്‍ക്ക് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നിവേദനം
Nov 2, 2017, 19:16 IST
ചെര്‍ക്കള: (www.kasargodvartha.com 02.11.2017) ചെര്‍ക്കള ടൗണില്‍ നിന്നും ചെര്‍ക്കള ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡ് ബസ് ഗതാഗതത്തിന് സാധ്യമാകാത്ത വിധം പൂര്‍ണ്ണമായും തകര്‍ന്നിരിക്കയാണെന്നും വെളിച്ചവും ബസ് കാത്തിരിപ്പ് പവലിയനും തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ബസ് സ്റ്റാന്‍ഡ് കോംപ്ലക്സില്‍ ഒരുക്കിയിട്ടില്ലെന്നും പരാതി. ചെര്‍ക്കള ബസ് സ്റ്റാന്‍ഡ് ടെര്‍മിനല്‍ ഷോപ്പിംഗ് കോംപ്ലക്സ് ബിഡ്ഡര്‍ സി അബ്ദുല്ല, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, കാസര്‍കോട് ജില്ലാ കലക്ടര്‍, ആര് ടി ഒ, വിദ്യാനഗര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്ക് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് നിവേദനം നല്കി.
സ്റ്റാന്‍ഡില്‍ വന്ന് പോകുന്ന ബസ്സുകള്‍ റോഡിലെ വലിയ കുഴികളില്‍ വീണുണ്ടാകുന്ന ആഘാതത്തില്‍ യാത്രക്കാര്‍ക്ക് പരിക്ക് പറ്റുകയും ബസിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്യുന്നത് പതിവാണ്. ബസ് കുഴിയില്‍ വീണുണ്ടാകുന്ന ആഘാതത്തില്‍ പരിക്കേല്‍ക്കുന്ന യാത്രക്കാര്‍ ബസ് ജീവനക്കാരോടാണ് ദേഷ്യപ്പെടുന്നത്. പരിക്ക് പറ്റിയ യാത്രക്കാര്‍ക്ക് ചികിത്സാ ചെലവ് പോലും ബസ് ജീവനക്കാര്‍ നല്‍കേണ്ട സ്ഥിതിയാണ്. ബസിന് കേടുപാടുകള്‍ സംഭവിക്കുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം വരുന്നത് കൂടാതെ യന്ത്രത്തകരാറുകള്‍ സംഭവിക്കുന്നത് മൂലം മറ്റ് അപകടങ്ങള്‍ക്കും സാധ്യതയേറുന്നു. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താത്തത് മൂലം ബസുടമകള്ക്കുണ്ടാകുന്ന നഷ്ടം പലവിധമാണ്.
ബസ് സ്റ്റാന്‍ഡിനകത്ത് സ്വകാര്യ വാഹനങ്ങള്‍ പ്രവേശിക്കുന്നതും പാര്‍ക്കിംഗ് ചെയ്യുന്നതും ഗതാഗതതടസം ഉണ്ടാക്കുന്നു. സ്വകാര്യ വാഹനങ്ങളുടെ ആധിക്യം മൂലം ബസുകള്‍ക്ക് ബസ്ബേയില്‍ കയറാന്‍ സാധിക്കാതെ വരുമ്പോള്‍ യാത്രക്കാര്‍ ബസിനടുത്തേക്ക് ഓടിവരുന്നത് അപകടത്തിനിടയാക്കുന്നു. അതിനാല്‍ സ്വകാര്യവാഹനങ്ങള്‍ ബസ് സ്്റ്റാന്ഡിനകത്ത് പ്രവേശിക്കുന്നതും പാര്‍ക്ക് ചെയ്യുന്നതും കര്‍ശനമായി തടയേണ്ടതാണെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
സ്റ്റാന്‍ഡിനകത്തെ വെളിച്ച സംവിധാനവും തകരാറിലാണ്. സന്ധ്യയായി കഴിഞ്ഞാല്‍ ബസ് സ്്റ്റാന്‍ഡ് ഇരുട്ടിലാണ്. തുറന്ന് വെച്ച ഷോപ്പുകളുടെ വെളിച്ചത്തിലാണ് ബദിയടുക്ക, പെര്‍ള, പുത്തൂര്‍, മുള്ളേരിയ, സുള്ള്യ ഭാഗങ്ങളിലേക്ക് പോകേണ്ടുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ ഭീതിയോടെ ബസ് കാത്ത്ുനില്ക്കുന്നത്. യാത്രക്കാരുടെ സുരക്ഷക്കുള്ള സംവിധാനം കൂടി ബസ് സ്റ്റാന്‍ഡില്‍ ഒരുക്കണം. ബസ് സ്റ്റാന്‍ഡ്് ഉദ്ഘാടനവേളയില്‍ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം പവലിയന് നിര്‍മ്മിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും നാളിതുവരെയായി നിര്‍മ്മിച്ചിട്ടില്ല. ഇതുമൂലം കാസര്‍കോട് ഭാഗത്തേക്ക് പോകേണ്ട യാത്രക്കാര്‍ പൊരിവെയിലത്തും മഴയത്തും റോഡരികില്‍ തന്നെ ബസ് കാത്തുനില്‍ക്കേണ്ടിവരുന്നു. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് പവലിയന് നിര്‍മ്മിക്കാനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കേണ്ടതാണെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഉദ്ഘാടനവേളയില്‍ സ്ഥലപരിമിതി മൂലം ഉണ്ടാകുന്ന വിഷമങ്ങളും ഗതാഗത തടസവും ചൂണ്ടികാണിച്ചപ്പോള്‍ ദീര്‍ഘദൂര ബസുകള്‍ക്ക് ബസ് സ്റ്റാന്‍ഡിന്റെ പടിഞ്ഞാറുഭാഗത്ത് സൗകര്യം ഏര്പ്പെടുത്തിത്തരാമെന്ന് സമ്മതിച്ചിരുന്നു. അതും ഇതുവരെയും നടപ്പിലാക്കിയിട്ടില്ലെന്നും അതിനുള്ള സംവിധാനം അടിയന്തിരമായി ഒരുക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Cherkala, Kasaragod, Kerala, News, Road, Bus stand, petition, Action, Private Bus Operator's Federation Submitted a petition to authorities on Cherkala Bus Stand terminal.