Underpass | മൊഗ്രാല്‍ വലിയ ജുമാ മസ്ജിദ് റോഡിന് സമീപം ദേശീയപാതയില്‍ അടിപ്പാതയ്ക്കായി സമ്മര്‍ദം; അധികൃതര്‍ സന്ദര്‍ശനം നടത്തി
Oct 29, 2023, 21:26 IST
മൊഗ്രാല്‍: (KasargodVartha) തെക്ക്- പടിഞ്ഞാര്‍ പ്രദേശങ്ങളെ വേര്‍തിരിച്ച് മതില്‍ക്കെട്ടിയുള്ള ദേശീയപാത നിര്‍മാണം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ അടിപ്പാതകള്‍ക്കായുള്ള ആവശ്യങ്ങളും, സമ്മര്‍ദങ്ങളും ഏറുകയാണ്. ദേശീയപാത നിര്‍മാണം പുരോഗമിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് ബസ് കയറാനും മൊഗ്രാല്‍ കടവത്ത് നിവാസികള്‍ക്ക് പടിഞ്ഞാര്‍ ഭാഗത്തുള്ള വലിയ ജുമാ മസ്ജിദിലേക്ക് പ്രാര്‍ഥനയ്ക്ക് പോകാനും, മൃതദേഹങ്ങള്‍ പള്ളിവളപ്പിലേക്ക് കൊണ്ടുപോകാനും പ്രയാസം നേരിടുകയാണ്.
ഈ സാഹചര്യത്തില്‍ പ്രദേശവാസികള്‍ സംഘടിച്ച് എകെഎം അശ്റഫ് എംഎല്‍എ മുഖേന അധികൃതരെ ആശങ്ക അറിയിച്ചതിനെ തുടര്‍ന്ന് ദേശീയപാത എന്‍ജിനീയറിങ് വിഭാഗം അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. ഈ ഭാഗത്ത് ദേശീയപാത ഉയരത്തില്‍ നിര്‍മിക്കുന്നതിനാല്‍ അടിപ്പാത പരിഗണിക്കാവുന്ന വിഷയമാണെന്നാണ് അധികൃതര്‍ പ്രദേശവാസികളെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ കേന്ദ്ര ഗതാഗത മന്ത്രി ഉള്‍പെടെ കേന്ദ്ര-സംസ്ഥാന ഗതാഗത മന്ത്രാലയം ഇതിനാവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും അതികൃതര്‍ പറയുന്നു.
സന്ദര്‍ശന റിപോര്‍ട് ബന്ധപ്പെട്ടവര്‍ക്ക് ഉടന്‍ നല്‍കുമെന്നും എന്‍ജിനീയറിങ് വിഭാഗം അധികൃതര്‍ അറിയിച്ചു. എകെഎം അശ്റഫ് എംഎല്‍എ, പ്രദേശവാസികളായ ടിഎം ശുഐബ്, എംജിഎ റഹ്മാന്‍, യു എം അമീന്‍, ടികെ ജഅഫര്‍, യുഎം സഹീര്‍, കെടി മുഹമ്മദ്, ഇബ്രാഹിം ഖലീല്‍, നൂഹ് കടവത്ത്, അബ്ദുല്‍ ഖാദര്‍, യു എം ഇര്‍ഫാന്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: National Highway, Mogral, Malayalam News, Kerala News, Kasaragod News, Mogral Juma Masjid, Pressure for underpass on National Highway near Mogral Juma Masjid Road.
< !- START disable copy paste -->