Practice Yoga | അമിതവണ്ണവും കുടവയറും കുറയ്ക്കാന്‍ യോഗ പരിശീലിക്കൂ
തിരുവനന്തപുരം: (www.kasargodvartha.com) അമിതവണ്ണവും കുടവയറും കുറയ്ക്കുന്നതിന് വളരെ ലളിതമായ മാര്‍ഗമാണ് യോഗ പരിശീലനം. ഇരുപത് കിലോഗ്രാം അമിതഭാരമുണ്ടെങ്കില്‍ ഏകദേശം നാല് മാസത്തെ പരിശീലനം കൊണ്ട് കുറയ്ക്കാനാകും. പേശികള്‍ക്കോ ചര്‍മത്തിനോ യാതൊരു പ്രശ്നവും ഉണ്ടാക്കില്ല. അമിതവണ്ണവും കുടവയറും ഉള്ളവര്‍ പരിശീലിക്കേണ്ട ഏതാനും ആസനങ്ങള്‍ അറിയാം.
1 ശ്വസനക്രിയ: നിവര്‍ന്നു നില്‍ക്കുക. ഉപ്പൂറ്റി ചേര്‍ത്ത് വിരലുകള്‍ അല്‍പം അകലത്തില്‍ വയ്ക്കുക. ശ്വാസം എടുത്തു കൊണ്ടു കാല്‍വിരലുകളില്‍ ഉയര്‍ന്നു കൈകള്‍ ഉയര്‍ത്തി മുകളില്‍ കുപ്പിവയ്ക്കുക. ശ്വാസം വിട്ടുകൊണ്ട് ആദ്യത്തെ അവസ്ഥയില്‍ എത്തുക.
പത്തോ പതിനഞ്ചോ തവണ പരിശീലിക്കുക. പരിശീലനം അല്‍പം വേഗത്തിലാവാം. പ്രയാസമുള്ളവര്‍ പാദങ്ങള്‍ ഉയര്‍ത്താതെ പരിശീലിക്കുക.
2 ഘടിചലനം: നിവര്‍ന്നു നില്‍ക്കുക. ഉപ്പൂറ്റി ചേര്‍ത്തു വിരലുകള്‍ അല്‍പം അകലത്തില്‍ വയ്ക്കുക. കൈകള്‍ അരക്കെട്ടില്‍ പതിച്ച് അരക്കെട്ട് ഒരു ഭാഗത്തേക്ക് നന്നായി ചുറ്റുക. പത്തോ പതിനഞ്ചോ തവണ പരിശീലിക്കാം. അതിനു ശേഷം അത്രതന്നെ തവണ മറുഭാഗത്തേക്കും ചുറ്റുക.
3 പാര്‍ശ്വത്രികോണാസനം: കാലുകള്‍ അകലത്തില്‍ പതിച്ചു നില്‍ക്കുക. ശ്വാസം എടുത്തു കൈകള്‍ വിടര്‍ത്തി നിര്‍ത്തുക. ശ്വാസം വിട്ടുകൊണ്ടു വലതു ഭാഗത്തേക്കു കാല്‍മുട്ട് മടങ്ങാതെ താഴുക. വലതു കൈ കിട്ടാവുന്നത്ര താഴ്ത്തി കാലിലോ തറയിലോ പതിക്കുക. ഇടതുകൈ ഇടതുചെവിയോടു ചേര്‍ത്തു സമാന്തരമായി നീട്ടിവയ്ക്കുക. ശ്വാസം എടുത്ത് ഉയരുക. മറുഭാഗവും പരിശീലിക്കുക.
നാലോ അഞ്ചോ തവണയോ അതിലധികമോ ഇതു ചെയ്യാം.
4 ഭുജംഗാസനം: കമിഴ്ന്നു കിടക്കുക. കൈപ്പത്തി ഷോള്‍ഡറിനു താഴെ തറയില്‍ പതിക്കുക. ശ്വാസം എടുത്തു തല ഉയര്‍ത്തുക. പൊക്കിളിന്റെ അല്‍പം താഴെ വരെ ഉയരാം. ശ്വാസം വിട്ടുകൊണ്ടു താഴുക. അഞ്ചു തവണ സാവധാനത്തില്‍ പരിശീലിക്കുക.
4 യോഗനിദ്ര (ശവാസനം): മലര്‍ന്നു കിടക്കുക. കാലുകള്‍ അല്‍പം അകലത്തില്‍. കൈപ്പത്തി മലര്‍ത്തി വയ്ക്കുക. കാലിന്റെ അറ്റം മുതല്‍ തല വരെ പൂര്‍ണമായി വിശ്രമിക്കുന്നതായി മനസില്‍ സങ്കല്‍പിക്കുക. പിന്നീട് ശ്വാസഗതിയെ ശ്രദ്ധിക്കുക. ശരീരവും മനസും പൂര്‍ണവിശ്രമത്തിലെത്തുന്നു.
5 സൂര്യനമസ്‌കാരം: അമിതവണ്ണവും കുടവയറും കുറയ്ക്കാന്‍ ഫലപ്രദമാണ് സൂര്യനമസ്‌കാരം. 12 ആസനങ്ങള്‍ ചേര്‍ന്ന സൂര്യ നമസ്‌കാരം ദിവസവും എട്ടോ പത്തോ പ്രാവശ്യം പരിശീലിക്കുന്നതു വളരെ ഫലപ്രദമായി കാണുന്നു.
കടപ്പാട്: വികാസ് പീഡിയ
യോഗാചാര്യന്‍ പി ഉണ്ണിരാമന്‍ ഡയറക്ടര്‍, പതഞ്ജലി യോഗ റിസര്‍ച്ച് സെന്റര്‍, കോഴിക്കോട്.
Keywords: Thiruvananthapuram, news, Kerala, Top-Headlines, Yoga, health, Practice yoga to reduce obesity and bloating.