city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

PP Kunhikrishnan | പി പി കുഞ്ഞികൃഷ്ണന്‍ മാസ്റ്ററിലൂടെ കാസര്‍കോടിന് സംസ്ഥാന ചലചിത്ര അവാര്‍ഡിന്റെ തിളക്കം; പുരസ്‌കാരം നാടിന് സമര്‍പിക്കുന്നുവെന്ന് നടന്‍ കാസര്‍കോട് വാര്‍ത്തയോട്; ജില്ലയില്‍ ഷൂട് ചെയ്ത സിനിമയ്ക്ക് 7 അവാര്‍ഡുകള്‍

ഉദിനൂര്‍: (www.kasargodvartha.com) പി പി കുഞ്ഞികൃഷ്ണന്‍ മാസ്റ്ററിലൂടെ കാസര്‍കോടിന് സംസ്ഥാന ചലചിത്ര അവാര്‍ഡിന്റെ തിളക്കം. 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയിലെ അഭിനയത്തിനാണ് കുഞ്ഞികൃഷ്ണന്‍ മാസറ്റര്‍ക്ക് മികച്ച സ്വഭാവനടനുള്ള അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ന്നാ താന്‍ കേസ് കൊട് എന്ന സിനിമയില്‍ ജനകീയനായ ജഡ്ജിന്റെ വേഷമാണ് കുഞ്ഞികൃഷ്ണന്‍ കൈകാര്യം ചെയ്തത്.
          
PP Kunhikrishnan | പി പി കുഞ്ഞികൃഷ്ണന്‍ മാസ്റ്ററിലൂടെ കാസര്‍കോടിന് സംസ്ഥാന ചലചിത്ര അവാര്‍ഡിന്റെ തിളക്കം; പുരസ്‌കാരം നാടിന് സമര്‍പിക്കുന്നുവെന്ന് നടന്‍ കാസര്‍കോട് വാര്‍ത്തയോട്; ജില്ലയില്‍ ഷൂട് ചെയ്ത സിനിമയ്ക്ക് 7 അവാര്‍ഡുകള്‍

തനിക്ക് ലഭിച്ച പുരസ്‌കാരം കാസര്‍കോട് ജില്ലയ്ക്കും സ്വന്തം നാടായ പടന്ന പഞ്ചായതിനും ഉദിനൂരിനും തടിയന്‍ കൊവ്വലിനും സമര്‍പിക്കുന്നുവെന്ന് കുഞ്ഞികൃഷ്ണന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സൂപര്‍ ഹിറ്റായ ന്നാ താന്‍ കേസ് കൊട് എന്ന സിനിമയിലെ അഭിനയത്തിന് ശേഷം നിരവധി അവസരങ്ങളാണ് കുഞ്ഞികൃഷ്ണനെ തേടിയെത്തിരിക്കുന്നത്. പി ജി പ്രേംലാല്‍ സംവിധാനം ചെയ്യുന്ന പഞ്ചവത്സര പദ്ധതി എന്ന സിനിമയുടെ ഡബിങ്ങിന് വേണ്ടി എറണാകുളത്തെ സ്റ്റുഡിയോയിലാണ് താന്‍ ഇപ്പോഴുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ന്നാ താന്‍ കേസ് കൊട് സിനിമയുടെ സംവിധായകനും അസിസ്റ്റന്റ് സംവിധായകനും സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും തന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ആക്ഷേപ ഹാസ്യ പരിപാടിയായ മറിമായത്തിലൂടെ പ്രശസ്തനായ ചെറുവത്തൂരിലെ ഉണ്ണിരാജാണ് തന്റെ സിനിമാ പ്രവേശനത്തിന് കാരണക്കാരാണെന്ന് കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

എന്നാ താന്‍ കേസ് കൊട് എന്ന സിനിമയ്ക്ക് അപേക്ഷ അയക്കാന്‍ നിര്‍ബന്ധിച്ചത് ഉണ്ണിരാജായിരുന്നു. പടന്ന ഗ്രാമപഞ്ചായതിലെ ഒമ്പതാം വാര്‍ഡ് മെമ്പറാണ് എല്‍ഡിഎഫുകാരനായ കുഞ്ഞികൃഷ്ണന്‍. ഇദ്ദേഹം അയച്ച രണ്ടുഫോടോയില്‍ ഒന്ന് പശുത്തൊഴുത്തില്‍ നിന്നുള്ളതായിരുന്നു. മറ്റൊന്ന് തിരഞ്ഞെടുപ്പ് ഫ്‌ലെക്സ് ബോര്‍ഡിനായി ഉപയോഗിച്ച പുഞ്ചിരിക്കുന്ന ഫോടോയുമായിരുന്നു. ഇതാണ് സിനിമയിലേക്കുള്ള എന്‍ട്രി നിശ്ചയിച്ചത്.

18 വയസ് മുതല്‍ നാടകത്തില്‍ അഭിനയിച്ചിരുന്ന കുഞ്ഞികൃഷ്ണന്, ഇദ്ദേഹം തന്നെ സെക്രട്ടറി ആയ തടിയന്‍ കൊവ്വല്‍ മനീഷാ തിയറ്റേഴ്‌സിന്റെ തെരുവ് നാടകങ്ങള്‍, എകെജി കലാവേദിയുടെ നാടകങ്ങള്‍, സ്‌കൂള്‍ വാര്‍ഷികത്തിനുള്ള നാടകങ്ങള്‍, മാണിയാട്ട് കോറസ് കലാസമിതിയുടെ എന്‍എന്‍ പിള്ള നാടകമത്സരങ്ങള്‍ തുടങ്ങിയവയാണ് സിനിമയിലെ അഭിനയത്തിന് അനുഭവ സമ്പത്തായത്.
         
PP Kunhikrishnan | പി പി കുഞ്ഞികൃഷ്ണന്‍ മാസ്റ്ററിലൂടെ കാസര്‍കോടിന് സംസ്ഥാന ചലചിത്ര അവാര്‍ഡിന്റെ തിളക്കം; പുരസ്‌കാരം നാടിന് സമര്‍പിക്കുന്നുവെന്ന് നടന്‍ കാസര്‍കോട് വാര്‍ത്തയോട്; ജില്ലയില്‍ ഷൂട് ചെയ്ത സിനിമയ്ക്ക് 7 അവാര്‍ഡുകള്‍

സിനിമയിലേക്ക് താന്‍ അയച്ച ഫോടോ കണ്ട് കാസ്റ്റിംഗ് ഡയറക്ടര്‍ ആയ രാജേഷ് മാധവന്‍ വിളിക്കുകയും മൂന്ന് ഘട്ടത്തിലായുള്ള അഭിമുഖത്തിനും 10 ദിവസത്തെ പ്രീഷൂടിനും ശേഷമാണ് സിനിമയിലേക്ക് എത്തിപ്പെട്ടതെന്ന് കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. എയുപിഎസ് ഉദിനൂരിലെ ഹിന്ദി അധ്യാപകനായി വിരമിച്ച തനിക്ക് അധ്യാപക ജീവിതത്തിലെ അനുഭവ സമ്പത്തും ഗുണം ചെയ്തു. തുടക്കത്തില്‍ ഷൂടിംഗ് ഏറെ ബുദ്ധിമുട്ടായിരുന്നു. പുതുമുഖമായത് കൊണ്ട് പല തവണ റീ ടേക് എടുക്കേണ്ടി വന്നു.

സ്വന്തം നാടിന്റെ കഥ പറയുന്ന സിനിമയായത് കൊണ്ട് ഭാഷയ്ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. സംവിധായകന്‍ രതീഷ് പൊതുവാള്‍ മികച്ച പിന്തുണയാണ് നല്‍കിയത്. ഒപ്പമുള്ളവരുടെ സഹകരണവും തനിക്ക് ലഭിച്ചു. സിനിമയില്‍ കൂടുതലും പുതുമുഖങ്ങളായിരുന്നു. നാട്ടുകാരായ അഡ്വ. ഗംഗാധരന്‍, അഡ്വ. സി ശുകൂര്‍ എന്നിവര്‍ക്കൊപ്പം ജഡ്ജായി അഭിനയിച്ചത് കൊണ്ട് വലിയ പ്രയാസം നേരിടേണ്ടിവന്നില്ല . ഡയലോഗുകള്‍ തെറ്റിയാല്‍ പോലും പെട്ടെന്ന് പറഞ്ഞുപഠിപ്പിക്കാന്‍ സംവിധായകന്‍ കാണിച്ച സൗമന്യസവും എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉദിനൂരിനടുത്തുള്ള തടിയന്‍ കൊവ്വല്‍ സ്വദേശിയാണ് പി പി കുഞ്ഞികൃഷ്ണന്‍. അധ്യാപികയായ സരസ്വതിയാണ് ഭാര്യ. മക്കള്‍: സാരംഗ്, ആസാദ്. ഏഴ് അവാര്‍ഡുകളാണ് ന്നാ താന്‍ കേസ് കൊട് സിനിമയ്ക്ക് ലഭിച്ചത്. നടന്‍ (സ്‌പെഷ്യല്‍ ജൂറി) - കുഞ്ചാക്കോ ബോബന്‍, ജനപ്രിയ ചിത്രം, സ്വഭാവനടന്‍- പി പി കുഞ്ഞിക്കൃഷ്ണന്‍, തിരക്കഥാകൃത്ത്- രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍, ശബ്ദമിശ്രണം -വിപിന്‍ നായര്‍, കലാസംവിധാനം - ജ്യോതിഷ് ശങ്കര്‍, സംഗീതസംവിധായകന്‍ (ബിജിഎം)- ഡോണ്‍ വിന്‍സെന്റ് എന്നീ അവാര്‍ഡുകളാണ് കാസര്‍കോട് ജില്ലയില്‍ ഷൂട് ചെയ്ത സിനിയമയെ തേടിയെത്തിയത്.

Keywords: PP Kunhikrishnan, Character actor, Kerala Film Awards, Udinoor, Kerala News, Kasaragod News, Kerala State Film Award 2023, PP Kunhikrishnan receives Character actor award.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub