ഡോക്ടറുടെ ചോദ്യം കേട്ട് പതറിപ്പോയ നിമിഷം...
Nov 29, 2014, 22:00 IST
കാസര്‍കോട്: (www.kasargodvartha.com 29.11.2014) ഇത് സംഭവിച്ചതും അറിവ് തേടാന്‍ വിദ്യാര്‍ത്ഥികളെത്തുന്ന നഗറില്‍ തന്നെയാണെന്നതാണ് കൗതുകം. ഗര്‍ഭം ധരിച്ചത് മുതല്‍ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഗൈനകോളജിസ്റ്റിനെയാണ് യുവതി സ്ഥിരമായി കാണാറുള്ളത്. എട്ടാം മാസത്തില്‍ വയറുവേദന അനുഭവപ്പെട്ടതിനാല്‍ സ്ഥിരമായി കാണിക്കാറുള്ള ആശുപത്രിയില്‍ തന്നെ എത്തി.
എന്നാല്‍ ഡോക്ടര്‍ ലീവാണെന്നും നിങ്ങള്‍ വിദ്യതേടിയെത്തുന്ന നഗറിലെ ആശുപത്രിയില്‍ പോയി ഡോക്ടറെ കണ്ടാല്‍ മതിയെന്നും നഴ്സ് പറഞ്ഞു. അങ്ങനെ യുവതിയും ബന്ധുക്കളും ഡോക്ടറെ തേടി അവിടെ എത്തി. പ്രസവ വേദന അല്ലെന്നും മൂത്രത്തില്‍ പഴുപ്പായതിനാലാവണം വേദനയെന്നും ഡോക്ടര്‍ പറഞ്ഞു. രണ്ട് ദിവസം ആശുപത്രിയില്‍ അഡ്മിറ്റും ചെയ്തു.
രണ്ടാം നാള് യുവതിക്ക് വേദനക്ക് ഇത്തിരി ആശ്വാസം ലഭിച്ചു. കുട്ടിക്ക് കുഴപ്പമൊന്നും ഇല്ല. രണ്ടര കിലോ ഭാരവുമുണ്ട്. റൗണ്‍സിന് വന്ന ഡോക്ടര്‍ യുവതിയോടും ബന്ധുക്കളോടുമായി പറഞ്ഞു. ബന്ധുക്കള്‍ ആശ്വസിച്ചു. പെട്ടെന്നാണ് ഡോക്ടര്‍ അവരോടായി ചോദിച്ചത്. കുഞ്ഞിനെ വേണമെങ്കില്‍ പുറത്തെടുക്കാം എന്ന്. ആദ്യം ആര്‍ക്കും ഒന്നും മനസിലായില്ല. പിന്നെയാണ് മനസിലായത്... വേണമെങ്കില്‍ സിസേറിയന് നടത്തിത്തരാമെന്ന്. ആര്‍ക്ക് വേണമെങ്കില്‍ എന്ന് യുവതിക്ക് മനസിലായില്ല. സാധാരണ പ്രസവം നടക്കാറാണ് പതിവ്. വല്ല കുഴപ്പവുമുണ്ടെങ്കിലാണ് സിസേറിയന്റെ ആവശ്യമുള്ളൂ. ഇവിടെ ആര്‍ക്കും ഒരു കുഴപ്പവുമില്ലെന്ന് ഡോക്ടര്‍ തന്നെ സാക്ഷ്യപ്പെടുത്തിയ ശേഷം സിസേറിയന് വേണമോ എന്ന് ചോദിക്കുന്നു.
ആശുപത്രികളുടെയും ഡോക്ടര്‍മാരുടെയും ഒരു കാര്യം. മാസം തികയാതെ പ്രസവിക്കുന്ന കുട്ടികളെ സൂക്ഷിക്കുന്ന ഉപകരണം ആശുപത്രിയില്‍ തുരുമ്പെടുക്കാതിരിക്കാനും, ഡോക്ടറിന് പരിശോധനാ ചാര്‍ജിന് പുറമെ ഓപറേഷന് ചാര്‍ജ് കൂടി ലഭിക്കാനും വേണ്ടി എന്തൊക്കെ വേശം കെട്ടണം ഈ പാവം ഡോക്ടര്‍മാര്‍! കോടികള്‍ മുടക്കി ആശുപത്രി സ്ഥാപിച്ചതിലൂടെയും ലക്ഷങ്ങള്‍ മുടക്കി ഡോക്ടറായതിലൂടെയും ഉണ്ടായ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ഇങ്ങനെ പച്ചക്ക് ചോദിക്കുകയല്ലാതെ വേറെ മാര്‍ഗം ഇല്ലെന്ന് പാവം യുവതിക്കും ബന്ധുക്കള്‍ക്കും അറിയില്ലെല്ലോ?
(തുടരും)

ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി മുറ്റത്തെ കണ്ണീര് ചിത്രങ്ങള്‍ പകര്‍ത്തുകയാണ് കാസര്‍കോട്വാര്‍ത്ത...
ആതുരാലയ മുറ്റത്തെ കണ്ണീര് ചിത്രങ്ങള്‍
Related News:
ആതുരാലയ മുറ്റത്തെ കണ്ണീര് ചിത്രങ്ങള്‍
Keywords : Kasaragod, Kerala, Hospital, Treatment, Cash, Pregnant, Doctor, Poor Patients and Rich Doctors