Financial help | നോമ്പ് തുറയ്ക്ക് വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനിടെ തിളച്ച എണ്ണ മറിഞ്ഞ് മൂന്നര വയസുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു; ചികിത്സാ സഹായം തേടി നിര്‍ധന കുടുംബം
Apr 13, 2023, 18:17 IST
പടന്ന: (www.kasargodvartha.com) നോമ്പ് തുറയ്ക്ക് വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനിടെ തിളച്ച എണ്ണ മറിഞ്ഞ് മൂന്നര വയസുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. പടന്നയിലെ സ്വദഖത് - അഫ്സത് ദമ്പതികളുടെ മകള്‍ ശസയ്ക്കാണ് തിളച്ച എണ്ണ മറിഞ്ഞ് ദേഹത്ത് ഗുരുതരമായി പരുക്കേറ്റത്. ഒരാഴ്ച മുമ്പ് ഇവര്‍ താമസിക്കുന്ന വാടക ക്വാര്‍ടേഴ്‌സില്‍ വെച്ചാണ് സംഭവം.
നോമ്പ് തുറയ്ക്ക് വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനിടെ ഗ്യാസ് സ്റ്റൗവില്‍ കൈ തട്ടി അബദ്ധത്തില്‍ ദേഹത്തേക്ക് തിളച്ച എണ്ണ മറിയുകയായിരുന്നു. നെഞ്ച് മുതല്‍ അരവരെയും ഇരുകൈകള്‍ക്കും മുഖത്തും പൊള്ളലേറ്റു. കുട്ടിയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇതുവരെ ചികിത്സയ്ക്കായി 45,000 രൂപ ചിലവായതായി കുട്ടിയുടെ മാതാവ് അഫ്സത് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
കുട്ടിയുടെ പിതാവ് അടുത്തിടെയാണ് ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തി ദുബൈയില്‍ പോയത്. ചെറിയ ജോലിയാണ് ഇവിടെ ലഭിച്ചത്. ക്വാര്‍ടേഴ്‌സ് വാടകയും വൈദ്യുതി, ഗ്യാസ്, വീട്ടുചിലവ് എന്നിവ കഴിച്ചാല്‍ സമ്പാദ്യമായി ഒന്നുമില്ലാത്ത അവസ്ഥയാണ്. പറക്കമുറ്റാത്ത മറ്റ് രണ്ട് കുട്ടികളും ഇവര്‍ക്കുണ്ട്. വീടിനടുത്തുള്ള പരിചയക്കാരായ സ്ത്രീകള്‍ നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയാണ് ഇതുവരെ ചികിത്സ നടത്തിയതെന്ന് മാതാവ് പറയുന്നു. കാരുണ്യമതികള്‍ സഹായിക്കണെമന്നും ഇവര്‍ അഭ്യര്‍ഥിച്ചു.
പൊള്ളലേറ്റ കുട്ടിയുടെ കാഴ്ച ആരെയും കരളലിയിപ്പിക്കുന്നതാണ്. ആറ് മാസം തുടര്‍ചയായി ചികിത്സ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. ഉദാരമതികള്‍ ഈ കുടുംബത്തെ സഹായിക്കണമെന്നും പ്രദേശത്തെ പൊതുപ്രവര്‍ത്തകര്‍ അഭ്യര്‍ഥിച്ചു. സഹായങ്ങള്‍ താഴെ കാണുന്ന ബാങ്ക് അകൗണ്ടിലേക്കോ ഗൂഗിള്‍ പേ വഴിയോ അയക്കാവുന്നതാണ്.
Bank: Union Bank, Cheruvathur Branch
Acc. Number: 672202120000237
Name: Afsath AA
IFSC Code: UBIN0567221
Google Pay Number: 9567622986 (Afsa)
< !- START disable copy paste -->

Keywords: Charity-News, Financial-Help-News, Treatment-News, Kerala News, Malayalam News, Helping Hands, Poor Family Seeks financial help for Treatment.