ഭാഷാ വൈവിധ്യത്തിന്റെ സൗന്ദര്യം പകര്‍ന്ന് കേരളത്തിന്റെ ഒന്നാം നമ്പര്‍ ബൂത്ത്
Oct 21, 2019, 19:49 IST
കാസര്‍കോട്: (www.kasargodvartha.com 21.10.2019) ജനാധിപത്യ പ്രക്രിയയില്‍ ബഹുസ്വരതയുടെ സൗന്ദര്യം പ്രസരിപ്പിച്ച് സപ്തഭാഷാ സംഗമഭൂമിയില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിന്റെ ഒന്നാം നമ്പര്‍ ബൂത്ത്. സംസ്ഥാന അതിര്‍ത്തിയായ മഞ്ചേശ്വരം കുഞ്ചത്തൂരിലെ കേരളത്തിന്റെ ഒന്നാം നമ്പര്‍ ബൂത്തിലാണ് ഭാഷാ വൈവിധ്യം നാനാത്വത്തില്‍ ഏകത്വം തീര്‍ത്തത്. സംസ്ഥാനത്തെ ഒന്നാം നമ്പര്‍ നിയോജക മണ്ഡലമായ മഞ്ചേശ്വരത്തെ കുഞ്ചത്തൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് ഒന്നാം നമ്പര്‍ ബൂത്ത് നിശ്ചയിച്ചത്.
കൂടാതെ രണ്ടും മൂന്നും ബൂത്തുകളും ഈ സ്കൂളില്‍ തന്നെയായിരുന്നു ഒരുക്കിയത്. ജനാധിപത്യത്തിന്റെ വിധി നിര്‍ണയിക്കാനായി പോളിങ് ബൂത്തിനു മുന്നില്‍ രൂപപ്പെട്ട വോട്ടര്‍മാരുടെ വരി ഭാഷാ-സംസ്കാര വൈവിധ്യം വിളിച്ചോതുന്നതായിരുന്നു. കന്നഡ, ഉറുദു, തുളു, മലയാളം, ബ്യാരി തുടങ്ങിയ ഭാഷകളില്‍ ആശയ വിനിമയം നടത്തുന്ന വ്യത്യസ്ത സാംസ്കാരിക ധാരകളായിരുന്നു ജനാധിപത്യത്തിന്റെ ശാക്തീകരണ പ്രക്രിയയില്‍ കര്‍ത്തവ്യ പൂര്‍ത്തീകരണത്തിനായി ക്ഷമാപൂര്‍വ്വം കാത്തുനിന്നത്. അതിര്‍ത്തി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ മൂന്നു ബൂത്തുകളിലും ലൈവ് വെബ്കാസ്റ്റിങ് ഉണ്ടായിരുന്നു.
627 പുരുഷന്മാരും 691 സ്ത്രീകളുമടക്കം 1318 വോട്ടര്‍മാരാണ് ഒന്നാം നമ്പര്‍ ബൂത്തിലുള്ളത്. രണ്ടാം നമ്പര്‍ ബൂത്തില്‍ 1205 പേരും മൂന്നാം നമ്പര്‍ ബൂത്തില്‍ 1298 വോട്ടര്‍മാരുമാണുള്ളത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒന്നാം നമ്പര്‍ ബൂത്തില്‍ 1288 വോട്ടര്‍മാരുമാണുണ്ടായിരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, Manjeshwaram, Poll, by-election, Booth, Languages, Polling conducted in Kerala's No. 1 booth