city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റേഷന്‍ കട പൂട്ടാതെ ഉടമപോയി; പുലര്‍ച്ചെ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം കട പൂട്ടി

കാസര്‍കോട്: (www.kasargodvartha.com 08.06.2017) ബദിയടുക്കയില്‍ റേഷന്‍കട പൂട്ടാതെ ഉടമ പോയി. രാത്രി മുഴുവന്‍ തുറന്നുകിടന്ന കട പുലര്‍ച്ചെ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തിന്റെ ശ്രദ്ധയില്‍ പെടുകയും കട പൂട്ടുകയും ചെയ്തു. ബദിയടുക്ക മാര്‍പ്പനടുക്കയിലെ അശോകനാണ് റേഷന്‍ കട നടത്തിപ്പുകാരന്‍. രാത്രി വീട്ടിലേക്ക് പോയപ്പോള്‍ കടപൂട്ടിയിരുന്നില്ല. വ്യാഴാഴ്ച പുലര്‍ച്ചെ മാര്‍പ്പിനടുക്കയില്‍ ബദിയടുക്ക എസ് ഐ സുന്ദരന്റെ നേതൃത്വത്തില്‍ പട്രോളിംഗ് നടത്തുമ്പോഴാണ് റേഷന്‍ കട തുറന്നുവെച്ച നിലയില്‍ കണ്ടത്.

രണ്ട് നിരപ്പലകകള്‍ അടക്കാതെ മാറ്റിവെച്ച നിലയിലായിരുന്നു. കടയില്‍ കവര്‍ച്ചക്കാര്‍ കയറിയതാകുമെന്ന സംശയത്തില്‍ പോലീസെത്തി പരിശോധിച്ചപ്പോള്‍ നിറയെ അരിയും ഗോതമ്പും പഞ്ചസാരയും നിറച്ച ചാക്കുകള്‍ കണ്ടെത്തി. താക്കോലും അവിടെ തന്നെയുണ്ടായിരുന്നു. പോലീസ് അശോകനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് പോലീസ് തന്നെ കട പൂട്ടിയ ശേഷം അശോകനെ നേരിട്ടുകണ്ടു.

രാത്രി വൈദ്യൂതി നിലച്ച സമയമായിരുന്നുവെന്നും കടപൂട്ടിയെന്നുകരുതിയാണ് വീട്ടിലേക്ക് പോയതെന്നും അശോകന്‍ പോലീസിനോട് പറഞ്ഞു. സി ഐ വ്യാഴാഴ്ച രാവിലെ അശോകനെ വിളിപ്പിച്ച് ഇത്തരത്തില്‍ നിരുത്തരവാദപരമായ പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കരുതെന്നും കവര്‍ച്ച നടന്നിരുന്നെങ്കില്‍ ആര് സമാധാനം പറയുമായിരുന്നുവെന്നും വ്യക്തമാക്കി.
റേഷന്‍ കട പൂട്ടാതെ ഉടമപോയി; പുലര്‍ച്ചെ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം കട പൂട്ടി

Keywords:  Kasaragod, Kerala, Police, Badiyadukka, Ration Shop, Police shuts ration shop opened in midnight

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia