മണല്‍മാഫിയ തലവന്‍ തട്ടിക്കൊണ്ടുപോയ 17 കാരി പീഡനത്തിനിരയായതായി ബന്ധുക്കള്‍
Jan 12, 2013, 22:08 IST
കാസര്‍കോട്: ബദിയഡുക്കയില്‍ നിന്നും മണല്‍മാഫിയ തലവന്‍ തട്ടിക്കൊണ്ടുപോയ പതിനേഴുകാരി പീഡനത്തിനിരയായതായി ബന്ധുക്കള്‍ പരാതിപ്പെട്ടു. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്കാണ് പെണ്‍കുട്ടിയെ നാല്‍പത്തഞ്ചുകാരനായ മണല്‍മാഫിയ തലവന്‍ പ്രലോഭിപിച്ച് തട്ടിക്കൊണ്ട് പോയത്.
ഒരു രാഷ്ട്രീയ കൊലക്കേസില്‍ പെട്ട് കണ്ണൂര്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച് കഴിയുന്ന പിതാവിനെ മോചിപ്പിക്കാമെന്നും സഹോദരിയെ വിവാഹം കഴിപ്പിച്ച് തരാമെന്നും പറഞ്ഞാണ് തന്നെ പുത്തൂരിലെ ഒരു ലോഡ്ജിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. ഒരു ദിവസം മുഴുവന്‍ ലോഡ്ജില്‍ താമസിപ്പിച്ച് പീഡിപ്പിച്ചിരുന്നു. പിന്നീട് ഇദ്ദേഹം ഒരു ബന്ധു വീട്ടില്‍ കൊണ്ടുവന്ന് താമസിപ്പിച്ച് അവിടെ വെച്ചും പീഡിപ്പിച്ചതായി പെണ്‍കുട്ടിയും ബന്ധുക്കളും പറഞ്ഞു.
പ്രണയം നടിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ വശത്താക്കിയത്. ഭാര്യയും മൂന്നുമക്കളുടെ പിതാവുമാണ് മണല്‍ മാഫിയ തലവന്‍. പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് മാതാവ് പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച മണല്‍ മാഫിയ തലവന്‍ പെണ്‍കുട്ടിയെ ബദിയഡുക്ക പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഇതിനു ശേഷം പോലീസ് പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുക്കുകയും പിന്നീട് കാസര്‍കോട് കോടതിയില്‍ ഹാജരാക്കുകയും മാതാവിനോടൊപ്പം വിട്ടയക്കുകയുമായിരുന്നു.
മജിസ്‌ട്രേറ്റിനോട് പെണ്‍കുട്ടി തന്നെ പീഡിപ്പിച്ച കാര്യം വെളിപ്പെടുത്തിയിരുന്നില്ല. പീഡന വിവരം പുറത്തു പറഞ്ഞാല്‍ ജയിലില്‍ കഴിയുന്ന പിതാവിനെ ഒരിക്കലും പുറത്തു വിടാതിരിക്കാനുള്ള കാര്യങ്ങള്‍ നടത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതിനാലാണ് പെണ്‍കുട്ടി പീഡന വിവരം പുറത്തു പറയാതിരുന്നത്. ബന്ധുക്കള്‍ പിന്നീട് ചോദ്യം ചെയ്തപ്പോഴാണ് നടന്ന സംഭവങ്ങളെല്ലാം പെണ്‍കുട്ടി വിവരിച്ചത്.
ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ ബന്ധുക്കള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധയ്ക്കായി കൊണ്ടുവന്നു. പരിശേധനയ്ക്ക് ശേഷം ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ കൗണ്‍സിലിംഗിന് വിധേയമാക്കുകയും ചെയ്തു. കൗണ്‍സിലിംഗിലും പെണ്‍കുട്ടി പീഡന വിവരം വ്യക്തമാക്കിയിട്ടുണ്ട്.

Keywords : Kasaragod, Badiyadukka, Rape, Case, Kerala, Murder Case, Love, Family, Police, House, Wife, Court, Jail, Kasargodvartha, Malayalam News.