RTO meeting | ഗതാഗതപ്രശ്നം ചർച ചെയ്യാൻ ആർടിഒ വിളിച്ച യോഗത്തിൽ പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തില്ല; വിമർശനം
Sep 29, 2022, 22:50 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com) മോടോർ വാഹനവകുപ്പ് വെള്ളരിക്കുണ്ട്, മാലോം ടൗണുകളിലെ ട്രാഫിക് ക്രമീകരണങ്ങളും പ്രശ്നങ്ങളും ചർച ചെയ്യാൻ വിളിച്ച യോഗത്തിൽ പൊലീസും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തില്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്ക് ബളാൽ പഞ്ചായത് ഹോളിലാണ് വെള്ളരിക്കുണ്ട് ജോയിന്റ് ആർടിഒ യോഗം വിളിച്ചത്. വെള്ളരിക്കുണ്ട് പൊലീസ്, മാലോം വിലേജ് ഓഫീസർ, പൊതുമരാമത്ത് അസി. എൻജിനിയർ എന്നിവരായിരുന്നു യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്നത്.
മലയോര താലൂക് ആസ്ഥാനമായ വെള്ളരിക്കുണ്ട് ടൗണിലെയും, മാലോം ടൗണിലെയും ഗതാഗതപ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും ആലോചിക്കാൻ വേണ്ടിയായിരുന്നു ആർടിഒ യോഗം വിളിച്ചത്. ഇതുസംബന്ധിച്ച് 24ന്, യോഗത്തിൽ പങ്കെടുക്കേണ്ട പൊലീസ് അധികൃതർ ഉൾപെടെയുള്ളവർക്ക് നോടീസും നൽകിയിരുന്നു. ഈ യോഗത്തിലെ തീരുമാന പ്രകാരം അടുത്ത ദിവസം വ്യാപാരി പ്രതിനിധികളുടെയും ഓടോ - ടാക്സി ഡ്രൈവേർസ് യൂനിയൻ ഭാരവാഹികളുടെയും ചർചയും തീരുമാനിച്ചിരുന്നു.
അടുത്ത മാസം ഒന്ന് മുതൽ വെള്ളരിക്കുണ്ട്, മാലോം ടൗണുകളിലെ ട്രാഫിക് പരിഷ്കാരം ഉൾപെടെ നടപ്പാക്കാൻ വേണ്ടി യോഗത്തിൽ പങ്കെടുക്കാനായി ജോയിന്റ് ആർടിഒയും മോടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത് ഓഫീസിൽ എത്തിയെങ്കിലും യോഗത്തിൽ പങ്കെടുക്കേണ്ട മറ്റുള്ളവർ ആരും തന്നെ എത്തിയില്ല. മണിക്കൂറുകൾ നേരം കാത്തിരുന്നതിന് ശേഷം ആർടിഒ ഉൾപെടെയുള്ളവരും പഞ്ചായത് പ്രസിഡന്റും മടങ്ങുകയായിരുന്നു.
യോഗത്തിൽ പൊലീസ് ഉദ്യോഗസ്ഥരും പൊതുമരാമത്ത് വകുപ്പ് എൻജിനീയറും പങ്കെടുക്കാതിരുന്നത് യോഗം ബഹിഷ്കരിച്ചതിന് തുല്യമാണെന്നും ഉദ്യോഗസ്ഥരുടെ നടപടി നിരുത്തരവാദിത്തമാണെന്നും കേരള ഗ്രാമപഞ്ചായത് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ബളാൽ ഗ്രാമപഞ്ചായത് പ്രസിഡന്റ് രാജു കട്ടക്കയം ആരോപിച്ചു.
Keywords: Kerala,kasaragod,news,RTO,Police,Balal,Motor,Vellarikundu, Police officials did not attend meeting called by RTO to discuss traffic problem