കാണാതായ ആതിരയ്ക്കു വേണ്ടി അന്വേഷണം ഊര്‍ജിതം; സൂചനയില്ലെന്ന് പോലീസ്, ഫോണ്‍ സ്വിച്ച് ഓഫില്‍
Jul 12, 2017, 19:10 IST
ഉദുമ: (www.kasargodvartha.com 12.07.2017) കരിപ്പോടി കണിയംപാടിയില്‍ നിന്നും കാണാതായ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി ആതിര (23)യെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബേക്കല്‍ സി ഐ വിശ്വംഭരന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗവും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.
തിങ്കളാഴ്ച രാവിലെ മുതലാണ് മകളെ കാണാതായതെന്നാണ് പിതാവ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. ആശുപത്രിയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ആതിര വീട്ടില്‍ നിന്നും ഇറങ്ങിയത്. ഇതിനിടയില്‍ മാതൃസഹോദരനെ ഫോണില്‍ വിളിക്കുകയും തനിക്ക് വീട്ടില്‍ സമാധാനം കിട്ടുന്നില്ലെന്നും പോവുകയാണെന്നും ഫോണില്‍ വിളിച്ചറിയിച്ചിരുന്നു.
തുടര്‍ന്ന് ആതിരയുടെ മുറിയില്‍ നടത്തിയ അന്വേഷണത്തില്‍ അച്ഛനും അമ്മയ്ക്കും എഴുതി വെച്ച പതിനഞ്ച് പേജുള്ള കത്തും കണ്ടെത്തിയിരുന്നു. മതപഠനത്തിനായി പോകുന്നുവെന്നാണ് കത്തിലുണ്ടായിരുന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് പോകുന്നതെന്നും അച്ഛനെയും അമ്മയെയും വേദനിപ്പിക്കുന്നത് ഇഷ്ടമല്ലെന്നും പഠനത്തിന് ശേഷം തിരിച്ചുവരുമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ആതിര എവിടെയുണ്ടെന്ന് ഇനിയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ആതിരയുടെ ഫോണ്‍ ഇപ്പോള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇരിട്ടിയില്‍ വെച്ചാണ് ഫോണ്‍ സ്വിച്ച് ഓഫായതെന്നാണ് സൂചന.
ക്ഷമാപണം:
നേരത്തെ ഈ വാര്‍ത്തയോടൊപ്പം നല്കിയ ഫോട്ടോ അബദ്ധത്തിൽ മാറിപ്പോയിട്ടുണ്ട്, തെറ്റുപറ്റിയതില്‍ നിര്‍വാജ്യം ഖേദിക്കുന്നു
Keywords: Kasaragod, Kerala, Uduma, news, Missing, complaint, Police, Investigation, case, Police investigation for Athira