പാലത്തിനടിയില്‍ നിന്നും വന്‍തോതില്‍ മണലൂറ്റ്; പോലീസെത്തിയപ്പോള്‍ മണല്‍ക്കടത്തുകാര്‍ വാഹനമുപേക്ഷിച്ച് രക്ഷപ്പെട്ടു
Oct 26, 2017, 12:47 IST
കാസര്‍കോട്: (www.kasargodvartha.com 26.10.2017) പാലത്തിനടിയില്‍ നിന്നും വന്‍തോതില്‍ മണലൂറ്റ് നടത്തുന്ന വിവരമറിഞ്ഞ് പോലീസ് കുതിച്ചെത്തി. ഇതോടെ മണല്‍ക്കടത്തുകാര്‍ വാഹനമുപേക്ഷിച്ച് രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി ബേവിഞ്ച പാലത്തിനടിയില്‍ നിന്ന് മണലൂറ്റ് നടത്തുകയായിരുന്ന സംഘത്തെ പിടികൂടാന്‍ വിദ്യാനഗര്‍ എസ് ഐ കെ പി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു.
പോലീസിനെ കണ്ടതോടെ മണല്‍ ഖനനം അവസാനിപ്പിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. മണല്‍ കയറ്റാനായി കൊണ്ടുവന്ന എയ്ച്ചര്‍ ലോറി ഉപേക്ഷിച്ചാണ് ഇവര്‍ കടന്നുകളഞ്ഞത്. ബേവിഞ്ച പാലത്തിനടിയിലെ മണല്‍ ഖനനത്തിനെതിരെ നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. രാത്രിയിലും പുലര്‍കാലങ്ങളിലും ഇവിടെ നിന്ന് വന്‍തോതില്‍ മണല്‍ കൊള്ള നടത്തുന്നതുകാരണം പരിസ്ഥിതി പ്രശ്നങ്ങളുമുണ്ടാകുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Sand mafia, Police, Complaint, Natives, Police inspection tighten against Sand mafia, sand vehicle seized.