കഞ്ചാവ് ഉപയോഗിക്കുന്ന കൗമാരക്കാരുടെ കണ്ണ് ചുവക്കുന്നില്ല; അന്വേഷിച്ചപ്പോള്‍ പോലീസിന് കിട്ടിയത് മറ്റൊരു മരുന്ന്
Aug 7, 2017, 16:37 IST
കാസര്‍കോട്: (www.kasargodvartha.com 07.08.2017) കഞ്ചാവ് ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കഞ്ചാവ് വില്പനക്കാരെ കുടുക്കാന്‍ പോലീസ് രംഗത്തിറങ്ങി. പ്രായപൂര്‍ത്തിയാകാത്തവരെ ലക്ഷ്യമിട്ട് കഞ്ചാവ് വില്പന കാസര്‍കോട്ടും പരിസരങ്ങളിലും പൊടിപൊടിക്കുകയാണ്. കഞ്ചാവ് ഉപയോഗിക്കുന്ന കുട്ടികളുടെ കണ്ണുകള്‍ ചുവന്നിരിക്കും എന്നത് പ്രധാന ലക്ഷണമാണ്. കണ്ണുകള്‍ നോക്കിയാണ് രക്ഷിതാക്കള്‍ തങ്ങളുടെ മക്കള്‍ കഞ്ചാവിന് അടിമകളാണെന്ന് ഉറപ്പാക്കുന്നത്. ഈ സാഹചര്യത്തില്‍ കണ്ണുകള്‍ ചുവക്കാതിരിക്കാന്‍ മരുന്നുമായി കഞ്ചാവ് മാഫിയ സംഘങ്ങള്‍ രംഗത്തിറങ്ങിയിരിക്കുകയാണ്.
കഞ്ചാവ് വാങ്ങുന്ന കുട്ടികള്‍ക്ക് വില്നപക്കാര് ചെറിയ കുപ്പിയില്‍ കണ്ണിന് ഒഴിക്കുന്ന മരുന്നും നല്കുന്നു. ഈ മരുന്ന് ഒഴിച്ചാല്‍ കണ്ണുകള്‍ ചുവക്കില്ല. എന്നാല്‍ കഞ്ചാവ് ലഹിരിയില്‍ നടത്തുന്ന പരാക്രമങ്ങള്‍ക്ക് കുറവൊന്നുമുണ്ടാകില്ല. ഇതോടെ ഇത്തരം കുട്ടികളുടെ വീട്ടുകാരുടെ സംശയങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുകയും കണ്ണിന് ഒഴിക്കുന്ന മരുന്ന് കണ്ടെടുക്കുകയും ചെയ്തു.
കഞ്ചാവ് വില്പന ഇപ്പോള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ സജീവമായിരിക്കുകയാണ്. 17 നും 15 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ് ഏറെയും കഞ്ചാവിന് അടിമകളാകുന്നത്. കഞ്ചാവ് സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് പൊതുവായ ആവശ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Ganja, Police, Police held medicine of ganja users