കാണാതായ പ്ലസ് വൺ വിദ്യാർഥിയെ തളിപ്പറമ്പിൽ കണ്ടെത്തി; 'സ്കൂളിൽ പോവാൻ താൽപര്യമില്ലാത്തത് കൊണ്ട് പറശ്ശിനിക്കടവിലേക്ക് പോയെന്ന് മൊഴി'
Jan 6, 2022, 21:57 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.01.2022) കാണാതായ പ്ലസ് വൺ വിദ്യാർഥിയെ പൊലീസ് തളിപ്പറമ്പിൽ കണ്ടെത്തി. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാർഥിയെയാണ് ബുധനാഴ്ച മുതൽ കാണാതായത്. സ്കൂൾ ബാഗുമായി വീട്ടിൽ നിന്നുമിറങ്ങിയ വിദ്യാർഥി വൈകീട്ട് ഏറെ നേരം കഴിഞ്ഞും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് സ്കൂളിൽ എത്തിയിട്ടില്ലെന്ന് മനസിലായത്.
തുടർന്ന് അമ്പലത്തറ പൊലീസിനെ വിവരം അറിയിച്ചു. വിദ്യാർഥി മൊബൈൽ ഫോൺ കൊണ്ടുപോയിട്ടുണ്ടെന്ന് മനസിലായതോടെ സൈബർ സെൽ പരിശോധന നടത്തിയപ്പോഴാണ് തളിപ്പറമ്പ് ഭാഗത്തുള്ളതായി സൂചന ലഭിച്ചത്.
പിന്നീട് അമ്പലത്തറ പൊലീസ് തളിപ്പറമ്പ് പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥിയെ കണ്ടെത്തിയത്. സ്കൂളിൽ പോവാൻ താൽപര്യമില്ലാത്തത് കൊണ്ട് പറശ്ശിനിക്കടവിലേക്ക് പോയെന്നാണ് വിദ്യാർഥി പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു.
Keywords: Kerala, Kasaragod, News, Missing, School, Top-Headlines, Kanhangad, Mobile Phone, Police, Police found missing student