Police booked | 'വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ചു; പിന്നീട് സുഹൃത്തുക്കൾക്ക് കാഴ്ച വെച്ചു'; കാമുകനടക്കം 13 പേര്‍ക്കെതിരെ പോക്‌സോ കേസ്
Nov 2, 2022, 13:05 IST
വിദ്യാനഗർ: (www.kasargodvartha.com) വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കൾക്ക് കാഴ്ച വെക്കുകയും ചെയ്‌തെന്ന പരാതിയിൽ കാമുകനടക്കം 13 പേര്‍ക്കതിരെ പോക്‌സോ നിയമ പ്രകാരം പൊലീസ് കേസെടുത്തു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വാടക ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന 17കാരിയെ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. ഇക്കഴിഞ്ഞ ജൂലൈ 31ന് പെണ്‍കുട്ടിയെ കാണാതാവുകയും തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയില്‍ ഒരു ദിവസം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തുകയും പീന്നീടും കാണാതായതോടെയാണ് സംഭവം അറിയുന്നതെന്ന് ബന്ധുക്കൾ പറയുന്നു.
വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിയുന്ന അറഫാത് എന്ന യുവാവാണ് പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ആദ്യം പീഡിപ്പിച്ചതെന്നാണ് വീട്ടുകാർ കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പിന്നീട് അറഫാത് നാല് സുഹൃത്തുകള്‍ള്‍ക്കും പെണ്‍കുട്ടിയെ കാഴ്ച വെച്ചുവെന്നാണ് ആരോപണം.
തുടര്‍ന്നാണ് ഞെട്ടിക്കുന്ന പീഡന വാർത്ത പുറം ലോകം അറിയുന്നത്. കാസര്‍കോടിന് പുറമെ കോഴിക്കോട്, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലെ ലോഡ്ജുകളില്‍ കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ഇവരെ കൂടാതെ മറ്റ് എട്ട് പേര്‍ കൂടി പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. പോക്‌സോ പ്രകാരം കേസെടുത്ത പൊലീസ് കുറ്റാരോപിതർക്കായി തിരച്ചിൽ നടത്തിവരികയാണ്.

Keywords: Police booked for assault on minor girl, News,Top-Headlines,Kerala,Kasaragod,Vidya Nagar,Police,Assault,Pocso.