Police booked | 'ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തി, ദേഹോപദ്രവം ഏൽപിച്ചു'; കാസർകോട് ഗവ. കോളജ് പ്രിൻസിപലിന്റെ പരാതിയിൽ 60 വിദ്യാർഥികൾക്കെതിരെ കേസ്
Feb 25, 2023, 13:27 IST
കാസർകോട്: (www.kasargodvartha.com) ഗവ. കോളജ് പ്രിൻസിപൽ എം രമ (54) യുടെ പരാതിയിൽ കോളജിലെ 60 വിദ്യാർഥികൾക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. പ്രിൻസിപലിന്റെ പരാതിയിൽ പേരെടുത്ത് പറഞ്ഞിട്ടുള്ള 10 പേർക്കെതിരെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
കുടിവെള്ള പ്രശ്നത്തിൽ പരാതി പറയാനെത്തിയ വിദ്യാർഥികളെ ചേംബറിൽ പൂട്ടിയിട്ടെന്ന് ആരോപിച്ച് കഴിഞ്ഞ വ്യാഴാഴ്ച എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഒരു സംഘം വിദ്യാർഥികൾ എം രമയെ ഘൊരാവോ ചെയ്തിരുന്നു. ഇതിനിടെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തുകയും ഉച്ചയ്ക്ക് പൊലീസ് സഹായത്തോടെ ഭക്ഷണം കഴിക്കാൻ പുറത്തേക്ക് പോകുന്ന സമയത്ത് വിദ്യാർഥികളിൽ ചിലർ വളഞ്ഞിട്ട് ദേഹോപദ്രവം ഏൽപിച്ചതായും പ്രിൻസിപൽ പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 143, 147, 342, 323, 353, 149 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പൊലീസ് അന്വേഷണം നടത്തിവരികയാണ്. അതേസമയം, വിദ്യാർഥികളെ ചേംബറിൽ പൂട്ടിയിട്ടെന്ന് ആരോപണത്തിന്റെ പശ്ചാത്തലത്തിൽ എം രമയെ പദവിയിൽ നിന്ന് നീക്കാൻ നിർദേശം നൽകിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.