PM Kisan | പി എം കിസാന്‍: ഗുണഭോക്താക്കള്‍ ഒക്ടോബര്‍ 31നകം ഈ വിവരങ്ങള്‍ പൂര്‍ത്തീകരിക്കണം; ഇല്ലെങ്കില്‍ 15-ാം ഗഡു മുടങ്ങും; കൂടുതല്‍ അറിയാം
Oct 30, 2023, 21:01 IST
തിരുവനന്തപുരം: (KasargodVartha) പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (PM KISAN) പതിനഞ്ചാമത് ഗഡു പെന്ഷന് തുക വിതരണം ചെയ്യുന്നതിന് മുമ്പായി ഗുണഭോക്താക്കളുടെ വിവര ശേഖരണം നൂറ് ശതമാനം പൂര്‍ത്തിയാക്കുകയും ഗുണഭോക്താക്കള്‍ ഇ.കെ.വൈ.സി, ലാന്‍ഡ് സീഡിംഗ്, ആധാര്‍ സീഡിംഗ് എന്നിവ ഒക്ടോബര്‍ 31നകം പൂര്‍ത്തീകരിക്കുകയും വേണമെന്ന് അധികൃതര്‍ അറിയിച്ചു. അല്ലാത്തവരെ പദ്ധതിയില്‍ നിന്നും ഒഴിവാക്കും. ഗുണഭോക്താക്കള്‍ക്ക് അക്ഷയ - ജനസേവന കേന്ദ്രങ്ങള്‍ വഴിയും അല്ലെങ്കില്‍ സ്മാര്‍ട്ട് ഫോണ്‍ വഴിയും പരിശോധിക്കാം.
പരിശോധിക്കേണ്ട വിധം
ആദ്യം pmkisan(dot)gov(dot)in എന്ന സൈറ്റില്‍ കയറുക, തുറന്നുവരുന്ന വിന്‍ഡോയില്‍ താഴേക്ക് സ്ക്രോള്‍ ചെയ്താല്‍ ക്നോ യുവര്‍ സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യുക, ഗുണഭോക്താവിന്റെ രജിസ്റ്റര്‍ നമ്പര്‍, കാപ്ച്ച എന്നിവ നല്കി ഗെറ്റ് ഡാറ്റ ക്ലിക്ക് ചെയ്യുക, തുറന്നുവരുന്ന വിന്‍ഡോയില്‍ ഗുണഭോക്താവിന്റെ പേര്, അഡ്രസ്സ്, ഫോണ്‍ നമ്പര്‍ അടങ്ങിയ വിവരങ്ങള്‍ ലഭ്യമാകും, താഴേക്ക് സ്ക്രോള്‍ ചെയ്യുക, എലിജിബിലിറ്റി സ്റ്റാറ്റസ് ക്ലിക്ക് ചെയ്താല്‍ അവരുടെ നിലവിലെ ഇ.കെ.വൈ.സി സ്റ്റാറ്റസ്, ലാന്‍ഡ് സീഡിംഗ് സ്റ്റാറ്റസ്, ആധാര്‍ സീഡിംഗ് സ്റ്റാറ്റസ് കാണും.
പി.എം കിസാന്‍ സമ്മാന്‍ നിധിയില്‍ ഏതെങ്കിലും ഗഡുക്കള്‍ മുടങ്ങിയ ഇനിയും ഇ.കെ.വൈ.സി പൂര്‍ത്തീകരിക്കാത്ത ഗുണഭോക്താക്കള്‍ ആനുകൂല്യങ്ങള്‍ മുടങ്ങാതെ തുടര്‍ന്നും ലഭിക്കുന്നതിനായി കൃഷിഭവനുമായി ബന്ധപ്പെട്ട് ഇ.കെ.വൈ.സി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി ഒക്ടോബര്‍ 31നകം പൂര്‍ത്തീകരിക്കണം. ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ട് ആധാര്‍ സീഡിംഗ് നടത്താനാവാതെ പെന്ഷന് ലഭ്യമാവാത്ത സ്ഥിതി ഉണ്ടെങ്കില്‍ അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട് പോസ്റ്റല്‍ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് നടപടി സ്വീകരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷി ഭവനുമായി ബന്ധപ്പെടണം.

Keywords: PM Kisan, Farmers, Govt Scheme. Government of India, Malayalam News, PM Kisan: Beneficiaries should complete this information by October 31.
< !- START disable copy paste -->