+1 Appliation | പ്ലസ് വണ്‍ അപേക്ഷ സമര്‍പണം ജൂണ്‍ ആദ്യം ആരംഭിക്കും
തിരുവനന്തപുരം: (www.kasargodvartha.com) പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പണം ജൂണ്‍ ആദ്യം ആരംഭിക്കും. മൂന്ന് അലോട്‌മെന്റുകള്‍ പൂര്‍ത്തിയാക്കി ജൂലൈ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കാനാണ് ലക്ഷ്യം.
പ്രോസ്‌പെക്ടസിന് സര്‍കാര്‍ അംഗീകാരമായാല്‍ പ്രവേശന വിജ്ഞാപനം പുറപ്പെടുവിക്കും. അതേസമയം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അവസാനത്തിലാണ് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങിയത്. ഇത്തവണ നേരത്തേ ക്ലാസ് തുടങ്ങുന്നത് വഴി 50 അധ്യയന ദിനങ്ങളെങ്കിലും അധികം ലഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരുന്നു.
സിബിഎസ്ഇ, ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷഫലം ഇതിനകം പ്രസിദ്ധീകരിച്ചതിനാല്‍ പ്രവേശന നടപടികള്‍ നീട്ടിവെക്കേണ്ട സാഹചര്യവുമില്ല. അതേസമയം 3,60,692 പ്ലസ് വണ്‍ സീറ്റുകളുണ്ട്. കൂടാതെ, വിഎച്എസ്ഇ-33,030, പോളിടെക്നിക്- 9990, ഐടിഐ- 61,429 എന്നിങ്ങനെയാണ് സീറ്റുകള്‍. മൊത്തം 4,65,141 പേര്‍ക്ക് സീറ്റ് ലഭിക്കും.
Keywords: Thiruvananthapuram, News, Kerala, Plus One, Application, Class, Minister, Seat, Admission, Plus One application submission will begin on June 1.