city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

PK Krishnadas | 'കേരളം സാമ്പത്തിക തകർച്ചയുടെ നെല്ലിപ്പലകയിൽ'; കേന്ദ്ര വിഹിതവും വിനിയോഗവും സംബന്ധിച്ച് സംസ്ഥാന സർകാർ ധവളപത്രം പുറത്തിറക്കണമെന്ന് പി കെ കൃഷ്ണദാസ്; മുസ്ലിം ലീഗിനോട് സിപിഎമിന് മുഹബ്ബത്ത് വർധിക്കുകയാണെന്നും ബിജെപി നേതാവ്

കാസർകോട്: (KasargodVartha) കേരളം സാമ്പത്തിക തകർച്ചയുടെ നെല്ലിപ്പലകയിലാണെന്ന് ബിജെപി നേതാവ് പി കെ കൃഷ്‌ണദാസ്‌ ആരോപിച്ചു. ഇതിന്റെ പൂർണ ഉത്തരവാദിത്തം പിണറായി സർകാരിനാണ്. സംസ്ഥാന സർകാരിന്റെ തീവെട്ടിക്കൊള്ളയും ധൂർത്തും സ്വജനപക്ഷപാതവുമാണ് ഇതിന് കാരണം. സാധാരണക്കാരന്റെയും കേന്ദ്രസർകാരിന്റെയും തലയിൽ കുറ്റം കെട്ടിവെക്കാനാണ് സർകാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പി കെ കൃഷ്‌ണദാസ്‌.

PK Krishnadas | 'കേരളം സാമ്പത്തിക തകർച്ചയുടെ നെല്ലിപ്പലകയിൽ'; കേന്ദ്ര വിഹിതവും വിനിയോഗവും സംബന്ധിച്ച് സംസ്ഥാന സർകാർ ധവളപത്രം പുറത്തിറക്കണമെന്ന് പി കെ കൃഷ്ണദാസ്; മുസ്ലിം ലീഗിനോട് സിപിഎമിന് മുഹബ്ബത്ത് വർധിക്കുകയാണെന്നും ബിജെപി നേതാവ്

2004 മുതൽ 2014 വരെയും, 2014 മുതൽ 2023 വരെയും കേരളത്തിന് അനുവദിച്ച കേന്ദ്ര വിഹിതവും അതിന്റെ വിനിയോഗവും സംബന്ധിച്ച് സംസ്ഥാന സർകാർ ധവളപത്രം പുറത്തിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിൽ കേന്ദ്രം ഇനി നൽകാനുള്ള തുക എത്രയാണെന്നും ഏത് അകൗണ്ടിലാണ് നൽകാനുള്ളതെന്നും വ്യക്തമാക്കണം. ഒരു കേന്ദ്ര സർകാരും നൽകാത്ത തുകയാണ് നരേന്ദ്ര മോഡി സർകാർ കേരളത്തിന് നൽകിയിട്ടുള്ളത്.

15-ാം ധനകാര്യ കമീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ 53, 177 കോടി രൂപയാണ് കേന്ദ്രം കേരളത്തിന് നൽകിയത്. സിഎജി റിപോർട് പ്രകാരം 28,000 കോടി രൂപയാണ് കേരളം നികുതി കുടിശിക വരുത്തിയിരിക്കുന്നത്. അഞ്ചുവര്‍ഷം പിരിക്കാത്ത നികുതി 7,400 കോടി രൂപയാണ്. ഇതൊക്കെ ചെയ്യാനാണ് ധനവകുപ്പ് പ്രവര്‍ത്തിക്കേണ്ടത്. കേന്ദ്ര പദ്ധതികളെല്ലാം സംസ്ഥാന സർകാർ പാഴാക്കുകയാണ്. ഭരിക്കാനറിയില്ലെങ്കിൽ രാജിവെച്ച് പോകുകയാണ് വേണ്ടതെന്നും കൃഷ്‌ണദാസ്‌ കൂട്ടിച്ചേർത്തു.

PK Krishnadas | 'കേരളം സാമ്പത്തിക തകർച്ചയുടെ നെല്ലിപ്പലകയിൽ'; കേന്ദ്ര വിഹിതവും വിനിയോഗവും സംബന്ധിച്ച് സംസ്ഥാന സർകാർ ധവളപത്രം പുറത്തിറക്കണമെന്ന് പി കെ കൃഷ്ണദാസ്; മുസ്ലിം ലീഗിനോട് സിപിഎമിന് മുഹബ്ബത്ത് വർധിക്കുകയാണെന്നും ബിജെപി നേതാവ്

മുസ്ലിം ലീഗ് എൽഡിഎഫിലാണോ യുഡിഎഫിലാണോ എന്ന് അറിയുന്നില്ല. മുസ്ലിം ലീഗിനോട് സിപിഎമിന് മുഹബ്ബത്ത് വർധിക്കുകയാണ്. മുസ്ലിം ലീഗിനെ രണ്ടാം കെട്ട് കെട്ടിയാലോ എന്നാണ് സിപിഎം ആഗ്രഹിക്കുന്നത്. കോൺഗ്രസും സിപിഎമും മുസ്ലിം ലീഗിന് പിന്നാലെ പോകുന്നത് അവരുടെ ഗതികേടും ദൗർബല്യമാണെന്നും കൃഷ്‌ണദാസ്‌ പറഞ്ഞു. സില്‍വര്‍ലൈന്‍ പദ്ധതി പുനഃപരിശോധിക്കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചെന്നും മറ്റുമുള്ള വാര്‍ത്തകള്‍ തെറ്റാണ്. ഇക്കാര്യം റെയില്‍വേ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. സില്‍വര്‍ ലൈന്‍ പദ്ധതി പുനഃപരിശോധിക്കാന്‍ റെയില്‍വേ ബോര്‍ഡിനോ മന്ത്രാലയത്തിനോ ഒരു പദ്ധതിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് രവീഷ തന്ത്രി കുണ്ടാർ, ടി വി ഷിബിൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, PK Krishnadas, BJP, Politics, CPM, Muslim League, Congress, Silverline Project, Railway Board, Press Conference, PK Krishnadas said that state government's white paper on central allocation and utilization should be out.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia