പിലിക്കോട് ബാങ്കിലെ മുക്കുപണ്ടതട്ടിപ്പുകേസില്‍ കോണ്‍ഗ്രസ് നേതാവായ മാനേജരും അപ്രൈസറും റിമാന്‍ഡില്‍
Jun 19, 2016, 11:30 IST
സ്ത്രീകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമടക്കം നിരവധി പേര്‍ തട്ടിപ്പില്‍ പങ്കാളികളാണെന്ന് പോലീസ്
കാഞ്ഞങ്ങാട്: (www.kasargodvartha.com 19/06/2016) പിലിക്കോട് സര്‍വ്വീസ് സഹകരണബാങ്കില്‍ മുക്കുപണ്ടങ്ങള്‍ പണയം വെച്ച് 82.60 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ ബാങ്ക് മാനേജരെയും അപ്രൈസറെയും കോടതി റിമാന്‍ഡ് ചെയ്തു. ബാങ്കിന്റെ കാലിക്കടവ് ശാഖാ മാനേജരും നീലേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയുമായ എം വി ശരത്ചന്ദ്രന്‍(47), അപ്രൈസര്‍ തുമ്പക്കുതിരിലെ പി വി കുഞ്ഞിരാമന്‍(47) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.
ഇരുവരെയും നീലേശ്വരം സി ഐ ധനഞ്ജയബാബുവാണ് ശനിയാഴ്ച ഉച്ചയോടെ അറസ്റ്റു ചെയ്തത്. വൈകുന്നേരത്തോടെ പ്രതികളെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ശരത്ചന്ദ്രനെ കാലിക്കടവിലെ വീട്ടില്‍ നിന്നും കുഞ്ഞിരാമനെ ബാങ്കിന്റെ കാലിക്കടവ് ശാഖയില്‍ നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. റിമാന്‍ഡിലായ രണ്ടുപേരെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ കിട്ടുന്നതിന് പോലീസ് തിങ്കളാഴ്ച കോടതിയില്‍ ഹരജി നല്‍കും.
മാനേജരും അപ്രൈസറും മാത്രമല്ല കൂടുതല്‍ പേര്‍ തട്ടിപ്പില്‍ പങ്കാളികളാണെന്നതിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ കേസില്‍ പ്രതികളാക്കുന്ന കാര്യം പരിഗണിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. ബാങ്ക് ഡയറക്ടര്‍ കെ റിജേഷ്, കണ്‍സ്യൂമര്‍ സ്‌റ്റോര്‍ ജീവനക്കാരന്‍ എം ദിലീപ്, പിഗ്മി കലക്ഷന്‍ ഏജന്റുമാരായ ഇ കബീന, പി പി ശ്രീജ എന്നിവര്‍ അടക്കമുള്ളവര്‍ മുക്കുപണ്ട തട്ടിപ്പില്‍ പങ്കാളികളാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അഞ്ച് സ്ത്രീകളും നാല് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൂടി തട്ടിപ്പിലുള്‍പ്പെട്ടതായി വിവരമുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികള്‍ പോലീസ് കൈക്കൊണ്ടുവരികയാണ്.
Related News:

പിലിക്കോട് ബാങ്കിന്റെ കാലിക്കടവ് ശാഖയില്‍ നിന്ന് 24 പേരെ ഉപയോഗിച്ച് 57 വായ്പകളിലായി 82.60 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് സഹകരണവകുപ്പുദ്യോഗസ്ഥര്‍ പരിശോധന പൂര്‍ത്തിയാക്കിയതോടെ തെളിഞ്ഞത്. രണ്ടുദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ തട്ടിപ്പ് കണ്ടെത്താനായത്. തുടര്‍ന്ന് ബാങ്ക് സെക്രട്ടറി വി പി ഭവദാസന്‍ നല്‍കിയ പരാതിയില്‍ ചന്തേര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് ശരത്ചന്ദ്രന്‍ ബാങ്കിന്റെ കാലിക്കടവ് ശാഖയുടെ ചുമതലയേറ്റെടുത്തത്. തട്ടിപ്പുനടത്തി ലഭിച്ച പണം ശരത്ചന്ദ്രന്‍ എങ്ങനെയൊക്കെ ഉപയോഗിച്ചുവെന്നതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. രേഖാപ്രകാരം ബാങ്കില്‍ നിന്ന് മുക്കുപണ്ടം പണയപ്പെടുത്തി വായ്പ വാങ്ങിയ 24 പേരെയും അടുത്ത ദിവസങ്ങളില്‍ പോലീസ് ചോദ്യം ചെയ്യും. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും തുടര്‍ അന്വേഷണം ഊര്‍ജിതമാക്കുക. വായ്പയെടുത്ത 15 ലക്ഷം രൂപ ഇവരില്‍ ചിലര്‍ കൈപ്പറ്റിയതായി പോലീസിന്റെ ചോദ്യം ചെയ്യലില്‍ ശരത് ചന്ദ്രന്‍ മൊഴി നല്‍കിയിരുന്നു.
Related News:
പിലിക്കോട് സഹകരണ ബാങ്കിലും മുക്കുപണ്ട തട്ടിപ്പ് കണ്ടെത്തി; 70 ലക്ഷം രൂപയുടെ മുക്കുപണ്ടം പണയപ്പെടുത്തി, കോണ്‍ഗ്രസ് നേതാവായ മാനേജര്‍ ഒളിവില്‍
Keywords: Kasaragod, Kerala, Kanhangad, Cheating, Bank, Women, case, Police, complaint, Investigation, Remand, Accuse, court,Pilicode bank cheating: suspected Manager and Appraiser remanded.