റോഡിലെ കുഴിയടക്കാനെത്തിയ പിക്കപ്പ് വാന്‍ കുഴിയില്‍ വീണു
Jul 22, 2020, 13:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.07.2020) റോഡിലെ കുഴിയടക്കാനെത്തിയ പിക്കപ്പ് വാന്‍ കുഴിയില്‍ വീണു. ബാവാനഗര്‍-മുറിയനാവി റോഡിലാണ് അപകടമുണ്ടായത്. റോഡില്‍ രൂപപ്പെട്ട കുഴിയടക്കാനായി ജില്ലിയുമായെത്തിയതായിരുന്നു പിക്കപ്പ് വാന്‍. ഇതിനിടെയാണ് സമീപത്തെ മറ്റൊരു കുഴിയില്‍ താഴ്ന്നത്. അശാസ്ത്രീയമായ ഓവുചാല്‍ നിര്‍മാണമാണ് കുഴി രൂപപ്പെടാന്‍ കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
തുടര്‍ച്ചയായി രണ്ടുതവണ റോഡ് തകര്‍ന്നതോടെ വിജിലന്‍സിന് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍. റോഡില്‍ കുഴി രൂപപ്പെട്ടപ്പോള്‍തന്നെ നാട്ടുകാര്‍ വാഴ നട്ട് പ്രതിഷേധിച്ചിരുന്നു.
തുടര്‍ച്ചയായി രണ്ടുതവണ റോഡ് തകര്‍ന്നതോടെ വിജിലന്‍സിന് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍. റോഡില്‍ കുഴി രൂപപ്പെട്ടപ്പോള്‍തന്നെ നാട്ടുകാര്‍ വാഴ നട്ട് പ്രതിഷേധിച്ചിരുന്നു.
Keywords: Kanhangad, news, Kerala, Road, pickup van fell into the pit