കാറും ഉള്ളി കയറ്റി പോകുകയായിരുന്ന ലോറിയും കൂട്ടിയിടിച്ച് 2 പേർക്ക് ഗുരുതരം
Jan 11, 2022, 12:10 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.01.2022) കാറും ഉള്ളി കയറ്റി പോകുകയായിരുന്ന പികപ് ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ദേശീയപാതയിൽ പടന്നക്കാട് കാർഷിക കോളജിന് മുന്നിൽ തിങ്കളാഴ്ച രാത്രി എട്ടര മണിയോടെയായിരുന്നു അപകടം.
കാറിലിടിച്ച ശേഷം പികപ് റോഡരികിലേക്ക് മറിഞ്ഞു. ഇതിലുണ്ടായിരുന്ന രണ്ട് പേർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വിവരമറിഞ്ഞ് ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ പി ഷൈൻ, എസ് ഐ കെ പി സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് എത്തിയത്. വാനിലുണ്ടായിരുന്ന ഉള്ളി റോഡിലും കുഴിയിലുമായി ചിതറി.
< !- START disable copy paste -->

Keywords: Kasaragod, Kerala, News, Top-Headlines, Lorry, Goods-lorry, Accident, Car, Car-Accident, College, National highway, Hosdurg, Pickup and car collided; two persons seriously injured.