city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍

പൊയ്‌നാച്ചി: (www.kasargodvartha.com 27/03/2016) പൊയ്‌നാച്ചിയിലെ പെട്രോള്‍ പമ്പില്‍ ചില്ലറ ചോദിച്ചെത്തി ജീവനക്കാരനെ അക്രമിച്ച് 30,000 രൂപ തട്ടിയെടുത്ത് രണ്ടംഗ സംഘം രക്ഷപ്പെട്ട സംഭവത്തില്‍ കസ്റ്റഡിയിലായ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. വിദ്യാനഗര്‍ ചാലയിലെ മുഹമ്മദ് റാസിഖിനെ(20)യാണ് ഞായറാഴ്ച രാവിലെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ സഞ്ചരിച്ച കെ.എല്‍ 14 പി 5736 നമ്പര്‍ സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇക്കഴിഞ്ഞ മാര്‍ച്ച് 14ന് പുലര്‍ച്ചെ 3.30 മണിയോടെയാണ് പൊയ്‌നാച്ചിയിലെ പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടന്നത്. 500 രൂപയ്ക്ക് ചില്ലറ ചോദിച്ച് സ്‌കൂട്ടറിലെത്തിയ രണ്ടംഗസംഘം പെട്രോള്‍ പമ്പിലെ ജീവനക്കാരനെ അക്രമിച്ച് കൗണ്ടറില്‍ സൂക്ഷിച്ച 30,000 രൂപ കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. പിടിയിലാകാനുള്ള മറ്റൊരു പ്രതി ചട്ടഞ്ചാല്‍ സ്വദേശിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍

Related News:
പെട്രോള്‍ പമ്പ് ജീവനക്കാരനെ അക്രമി ച്ച് പണം തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍; സ്‌കൂട്ടര്‍ കസ്റ്റഡിയില്‍

ബൈക്കിലെത്തിയ രണ്ടംഗസംഘം പെട്രോള്‍ പമ്പിലെ മേശവലിപ്പില്‍നിന്നും 30,000 തട്ടിയെടുത്തു; പ്രതിയുടെ ചിത്രം സി സി ടി വിയില്‍

Keywords:  Kasaragod, Kerala, arrest, Youth, Petrol pump robbery: Youth arrested.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia