ബേക്കൽ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നിയമപാലകർക്കൊപ്പം ജനങ്ങളും ലഹരി വേട്ടയിൽ പങ്കാളികളാവും
Oct 3, 2021, 21:21 IST
ആരെയെങ്കിലും പേടിച്ച് ഇരുട്ടിൽ കഴിയാൻ വിധിക്കപ്പെട്ടവരല്ല ജനങ്ങളെന്നും ലഹരിയെന്ന സാമൂഹ്യ വിവത്തിനെ ഇല്ലാതാക്കാൻ പൊതുവികാരം ഉണരണമെന്നും ലഹരിക്കെതിരെ പരസ്യമായി പ്രതികരിക്കണമെന്നും, ഇതിനായി പഞ്ചായത്തുമായി പൊതുമാർഗരേഖ ഉണ്ടാക്കുമെന്നും ഡി വൈ എസ് പി പറഞ്ഞു.
ജനപ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, വിവിധ ആരാധനാലയ ഭാരവാഹികൾ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് എക്സൈസ് ഇൻസ്പെക്ടർ വി വി പ്രസന്നൻ, ചന്ദ്രൻ നാലാം വാതുക്കൽ, സൈനബ അബൂബകർ, ജലീൽ കാപ്പിൽ കാപ്പിൽ മുഹമ്മദ് പാശ, അബ്ദുല്ല ഹാജി, ഉദയമംഗലം സുകുമാരൻ, ജയാനന്ദൻ പാലക്കുന്ന്, ഉദയകുമാർ പി വി, വിനയ പ്രസാദ് തൃക്കണ്ണാട്, മുഹമ്മദ് ശാഫി, അഡ്വ. സുമേഷ്, സമീർ കോട്ടിക്കുളം, കാസിം മാക്സ് സംസാരിച്ചു. ബേക്കൽ ഇൻസ്പെക്ടർ വിപിൻ യു പി സ്വാഗതവും എസ് ഐ രാജീവൻ നന്ദിയും പറഞ്ഞു.