Road Issue | നടക്കാന്‍ പോലും റോഡില്ല; സഹികെട്ട് പ്രതിഷേധിച്ച നാട്ടുകാരായ 100 പേര്‍ക്ക് എതിരെ കേസെടുത്ത് പൊലീസ്
Nov 3, 2022, 21:04 IST
-സുധീഷ് പുങ്ങംചാല്‍
വെള്ളരിക്കുണ്ട്: (www.kasargodvartha.com) ചിറ്റാരിക്കാല്‍ ഭീമനടി റോഡിന്റെ ശോചനീയവസ്ഥയ്ക്കെതിരെ സംയുക്ത സമരസമിതി നടത്തിയ റോഡ് ഉപരോധത്തില്‍ പങ്കെടുത്ത നൂറോളം പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മൂന്ന് വര്‍ഷമായി ഭീമനടി-ചിറ്റാരിക്കാല്‍ റോഡിന്റെ വികസനം ഇഴഞ്ഞു നീങ്ങുന്നതിനാല്‍ പ്രതിഷേധിച്ചു കൊണ്ട് പ്രദേശത്തെ നൂറുകണക്കിന് ആളുകള്‍ ഒത്തുകൂടിയാണ് വ്യാഴാഴ്ച റോഡ് ഉപരോധം തീര്‍ത്തത്.
ജനങ്ങളും വിദ്യാര്‍ഥികളും അടക്കം സമീപവാസികളും അനുഭവിക്കുന്ന ദുരിതത്തിനു പരിഹാരം തേടി ഭീമനടി വ്യാപാരഭവനില്‍ നടന്ന നാട്ടുകാരുടെ യോഗത്തിലാണ് സംയുക്ത സമര സമിതിക്ക് രൂപം കൊടുത്തത്. പ്രതിഷേധത്തിന്റെ ആദ്യ പടിയായാണ് റോഡ് ഉപരോധിക്കാന്‍ തീരുമാനിച്ചത്.
റോഡ് നിര്‍മാണം വൈകുന്നതുമായി ബന്ധപ്പെട്ട് നേരത്തെ അധികൃതര്‍ നല്കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാത്തതിനാലാണ് പ്രത്യക്ഷ സമരം നടത്തിയത്. ഭാരവാഹികള്‍ ഉള്‍പെടെ 100 പേര്‍ക്കെതിരെയാണ് ഉപരോധ സമരത്തിന്റെ പേരില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ സമാധാനപരമായി നടത്തിയ സമരത്തില്‍ നാട്ടുകാര്‍ക്കെതിരെ കേസെടുത്ത നടപടിയെ സംയുക്ത സമരസമിതി അപലപിച്ചു. റോഡ് പ്രവര്‍ത്തി പൂര്ത്തിക്കരിക്കുന്നതിന് പകരം പ്രതികാര നടപടികള്‍ ആരംഭിച്ചാല്‍ അതിശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഭാരവാഹികള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
നാടിളകി എത്തിയ ഉപരോധസമരം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രടറി കെ ജെ സജി ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമിതി ചെയര്മാന് തോമസ് കാനാട്ട് അധ്യക്ഷം വഹിച്ചു. കോട്ടമല എംജിഎം യു പി സ്കൂള്‍ പിടിഎ പ്രസിഡന്റ് ടി സി രാമചന്ദ്രന്, കണ്‍വീനര്‍ സോണി കാരിയ്ക്കല്‍, മനു കയ്യാലത്ത് എന്നിവര്‍ പ്രസംഗിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Road, Protest, Vellarikundu, Police, People protested for road; Police registered case against 100 locals.
< !- START disable copy paste -->