മഅ്ദനിക്ക് നീതി ലഭ്യമാക്കുന്നവര്‍ക്ക് ലോകസഭാ തെരഞ്ഞെടുപ്പില്‍ പി.ഡി.പിയുടെ പിന്തുണ
Jan 18, 2014, 13:00 IST
കാസര്‍കോട്: ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലിലില്‍ വിചാരണ തടവുകരാനും, കടുത്ത രോഗ ബാധിതനുമായി കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ വിഷത്തില്‍ ഇരുമുന്നണികളും സ്വീകരിക്കുന്ന സമീപനം അനുസരിച്ചായിരിക്കും വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ പി.ഡി.പിയുടെ പിന്തുണയെന്ന് പി.ഡി.പി. സംസ്ഥാന വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇക്കാര്യത്തില്‍ ഇരുമുന്നണികളും നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മഅ്ദനിക്ക് നീതി ലഭ്യമാക്കുന്ന വിഷയത്തില്‍ കേരള നിയമസഭ സംയുക്തമായി പ്രമേയം പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഅ്ദനിക്ക് ചികിത്സ നല്‍കുന്ന കാര്യത്തില്‍ സുപ്രീകോടതിയുടെ നിര്‍ദേശം ഉണ്ടായിട്ടുപോലും ജനാധിപത്യ പ്രസ്ഥാനമായ കോണ്‍ഗ്രസ് നേതൃത്വംനല്‍കുന്ന കര്‍ണാടക സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്നും അദ്ദേഹം കുറ്റപ്പെട്ടുത്തി.
ലോകസഭാതെരഞ്ഞെടുപ്പില്‍ പി.ഡി.പി. ഇടതുമുന്നണിയെ പിന്തുണക്കുമെന്ന രീതിയില്‍ ഒരു ചാനലിലും പത്രത്തിലും വന്ന വാര്‍ത്ത സുബൈര്‍ സബാഹി നിഷേധിച്ചു. കോട്ടയത്ത് വെച്ച് എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വനുമായി ചര്‍ച നടത്തിയിരുന്നു. എന്നാല്‍ ഇത് പിന്തുണ നല്‍കുന്ന കാര്യത്തിലല്ലെന്ന് അദ്ദേഹം വിശദീകരിച്ചു. സ്വാഭാവികമായും ചര്‍ചയില്‍ രാഷ്ട്രീയം കടന്നുവരുമെന്നും ഈ ചര്‍ചയുടെ പേരില്‍ പി.ഡി.പിയുടെ നിലപാട് ആര്‍ക്കെങ്കിലും അനുകൂലമാണെന്ന് കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
രഹസ്യമായ നിലപാട് പി.ഡി.പിക്ക് ഇനിയുണ്ടാവില്ല. മഅ്ദനി വിഷയത്തില്‍ പരസ്യമായ നിലപാട് എടുക്കുന്നവര്‍ക്ക് മാത്രം പിന്തുണ നല്‍കും. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പി.ഡി.പി. ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ മഅ്ദനി അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പി.ഡി.പി. ഒറ്റയ്ക്ക് മത്സരിച്ചാലും 50,000 ത്തിന് മുകളില്‍ വോട്ട് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. മഅ്ദനി വിഷയത്തില്‍ സ്വീകരിച്ച നിലപാടില്‍ സന്തോഷമുണ്ടെന്ന് സുബൈര്‍ സബാഹി കൂട്ടിച്ചേര്‍ത്തു.
എ.ഐ.സി.സി. സമ്മേളനത്തില്‍ മതേതര കക്ഷിക്കള്‍ ഒന്നിക്കണമെന്ന കോണ്‍ഗ്രസിന്റെ പ്രമേയത്തെ സ്വാഗതംചെയ്യുന്നതായും പി.ഡി.പി. നേതാവ് പറഞ്ഞു. ബി.ജെ.പി. പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രചരണായുദ്ധമാക്കുന്നത് അഴിമതി വിഷയം ചര്‍ചചെയ്യാതിരിക്കാനാണ്. കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍ പാസാക്കിയ പ്രമേയം എല്ലാ അര്‍ത്ഥത്തിലും പ്രാവര്‍ത്തികമാക്കുകയാണ് ചെയ്യേണ്ടതെന്നും സുബൈര്‍ സബാഹി പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് ബെള്ളൂര്‍, ജില്ലാ പ്രസിഡന്റ് എം.കെ.ഇ. അബ്ബാസ്, ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സിദ്ദിഖ് എം.എം.കെ., ജില്ലാ നേതാക്കളായ ബദറുദ്ദീന്‍ കറന്തക്കാട്, ഡോ. അബു നൗഫര്‍ സിദ്ദീഖ് എന്നിവരും സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : PDP, Pressmeet, Kerala, Kasaragod, election, Abdul Nasar Madani, Election, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- City Gold | Glow of Purity
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം.. വിളിക്കുക: +91 944 60 90 75