സ്റ്റാമ്പിന് 5 രൂപ കൊണ്ടുപോയില്ല; 4-ാം ക്ലാസുകാരിയെ മുട്ടിലിരുത്തി
Dec 4, 2013, 20:51 IST
പാലക്കുന്ന്: സ്റ്റാമ്പിന് അഞ്ച് രൂപ നല്‍കാത്തതിന്റെ പേരില്‍ നാലാം ക്ലാസുകാരിയെ ക്ലാസ് ടീച്ചര്‍ രാവിലെ മുതല്‍ വൈകിട്ട് വരെ മുട്ട്കാലിലിരുത്തിയതായി പരാതി. കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് സമീപത്തെ അബ്ദുല്‍ ഖാദര്‍ സൈഫുദ്ദീന്റെ മകള്‍ പാലക്കുന്ന് ആറാട്ടുകടവിലെ ഗ്രീന്‍വുഡ്സ് പബ്ലിക് സ്കൂൾ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷെഹ്സാദിയെയാണ് ക്ലാസ് അധ്യാപിക വിജിന ചൊവ്വാഴ്ച ക്ലാസ് ആരംഭിച്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 4 മണിവരെ തറയില്‍ മുട്ടുകാലിലിരുത്തിയത്.
ഇതു കാരണം മകള്‍ക്ക് രാത്രി കലശലായ മുട്ട് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയമാക്കി. സംഭവത്തെ കുറിച്ച് രക്ഷിതാക്കള്‍ അന്വേഷിച്ചപ്പോള്‍ ഹോംവര്‍ക്ക് ചെയ്യാത്തതിനാലാണ് ഇത്തരത്തില്‍ ശിക്ഷിച്ചതെന്നാണ് സ്കൂള്‍ അധികൃതര്‍ നല്കിയ വിശദീകരണം. എന്നാല്‍ മകള്‍ ഹോംവര്‍ക്ക് കൃത്യമായി ചെയ്തു കൊണ്ടുപോയിരുന്നതായി രക്ഷിതാവ് പറഞ്ഞു.
ഇന്റര്‍വെല്‍ സമയത്തും ഉച്ച ഭക്ഷണത്തിനും മാത്രമാണ് മകളെ മുട്ടിലിരുന്ന അവസ്ഥയില്‍ നിന്നും എഴുന്നേല്പിച്ചതെന്നും പിതാവ് പറഞ്ഞു. ഇതിനിടയില്‍ മലയാളം അധ്യാപിക എത്തിയപ്പോള്‍ മാത്രം അവര്‍ കുട്ടിയെ ബെഞ്ചിലിരുത്തി. സ്കൂള്‍ പ്രധാന അധ്യാപകന് ടീച്ചര്‍ക്ക് അനുകൂലമായാണ് ഇതേകുറിച്ച് സംസാരിച്ചത്. മറ്റ് അധ്യാപകര്‍ ക്ലാസെടുക്കാനെത്തിയെങ്കിലും ക്ലാസ് ടീച്ചര്‍ ശിക്ഷ വിധിച്ചതിനാല്‍ അവര്‍ കുട്ടിയെ അനുമതി ഇല്ലാത്തതിനാല്‍ ബെഞ്ചില്‍ മാറ്റിയിരുത്തിയില്ല.
സ്റ്റാമ്പിന് പണം കൊണ്ടുപോകണമെന്ന് ശനിയാഴ്ച ക്ലാസ് ടീച്ചര്‍ മകളെ അറിയിച്ചിരുന്നതായി പിതാവ് പറഞ്ഞു. എന്നാല്‍ മകള്‍ക്ക് പണം കൊണ്ടുപോകാന്‍ മറക്കുകയായിരുന്നു. വേദന സഹിക്കാന്‍ വയ്യാത്തതിനാല്‍ ഇന്റര്‍വെല്‍ സമയത്ത് ഇതേ സ്കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന സഹോദരന് ശിഹാബുദ്ദീന്റെ അടുത്തെത്തി മകള്‍ അഞ്ച് രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും മകന്റെ കൈയ്യിലും പണമില്ലായിരുന്നു.
സ്കൂളില്‍ നടന്ന ഈ പ്രകൃതമായ ശിക്ഷാ വിധിയെകുറിച്ച് പോലീസില്‍ പരാതി നല്‍കുമെന്ന് പിതാവ് സൈഫുദ്ദീന് പറഞ്ഞു.
Keywords : Kasaragod, School, Teacher, Kerala, Police, Complaint, Punishment, Green Woods Public School, Home Work, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇതു കാരണം മകള്‍ക്ക് രാത്രി കലശലായ മുട്ട് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയമാക്കി. സംഭവത്തെ കുറിച്ച് രക്ഷിതാക്കള്‍ അന്വേഷിച്ചപ്പോള്‍ ഹോംവര്‍ക്ക് ചെയ്യാത്തതിനാലാണ് ഇത്തരത്തില്‍ ശിക്ഷിച്ചതെന്നാണ് സ്കൂള്‍ അധികൃതര്‍ നല്കിയ വിശദീകരണം. എന്നാല്‍ മകള്‍ ഹോംവര്‍ക്ക് കൃത്യമായി ചെയ്തു കൊണ്ടുപോയിരുന്നതായി രക്ഷിതാവ് പറഞ്ഞു.
ഇന്റര്‍വെല്‍ സമയത്തും ഉച്ച ഭക്ഷണത്തിനും മാത്രമാണ് മകളെ മുട്ടിലിരുന്ന അവസ്ഥയില്‍ നിന്നും എഴുന്നേല്പിച്ചതെന്നും പിതാവ് പറഞ്ഞു. ഇതിനിടയില്‍ മലയാളം അധ്യാപിക എത്തിയപ്പോള്‍ മാത്രം അവര്‍ കുട്ടിയെ ബെഞ്ചിലിരുത്തി. സ്കൂള്‍ പ്രധാന അധ്യാപകന് ടീച്ചര്‍ക്ക് അനുകൂലമായാണ് ഇതേകുറിച്ച് സംസാരിച്ചത്. മറ്റ് അധ്യാപകര്‍ ക്ലാസെടുക്കാനെത്തിയെങ്കിലും ക്ലാസ് ടീച്ചര്‍ ശിക്ഷ വിധിച്ചതിനാല്‍ അവര്‍ കുട്ടിയെ അനുമതി ഇല്ലാത്തതിനാല്‍ ബെഞ്ചില്‍ മാറ്റിയിരുത്തിയില്ല.
സ്റ്റാമ്പിന് പണം കൊണ്ടുപോകണമെന്ന് ശനിയാഴ്ച ക്ലാസ് ടീച്ചര്‍ മകളെ അറിയിച്ചിരുന്നതായി പിതാവ് പറഞ്ഞു. എന്നാല്‍ മകള്‍ക്ക് പണം കൊണ്ടുപോകാന്‍ മറക്കുകയായിരുന്നു. വേദന സഹിക്കാന്‍ വയ്യാത്തതിനാല്‍ ഇന്റര്‍വെല്‍ സമയത്ത് ഇതേ സ്കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന സഹോദരന് ശിഹാബുദ്ദീന്റെ അടുത്തെത്തി മകള്‍ അഞ്ച് രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും മകന്റെ കൈയ്യിലും പണമില്ലായിരുന്നു.
സ്കൂളില്‍ നടന്ന ഈ പ്രകൃതമായ ശിക്ഷാ വിധിയെകുറിച്ച് പോലീസില്‍ പരാതി നല്‍കുമെന്ന് പിതാവ് സൈഫുദ്ദീന് പറഞ്ഞു.
Also Read:
നക്സലാക്രമണം: ബീഹാറില്ഏഴ് പോലീസുകാര്‍കൊല്ലപ്പെട്ടു
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752