CK Padmanabhan | എൻഡിഎ കൺവെൻഷൻ ഉദ്ഘാടനം ചെയ്തത് പത്മജ; വേദിയിൽ ബിജെപി നേതാവ് സികെ പത്മനാഭന്റെ 'അതൃപ്‍തി' ചർച്ചയായി; നിലവിളക്ക് കൊളുത്തുമ്പോള്‍ എഴുന്നേറ്റതുമില്ല
Mar 17, 2024, 20:18 IST
കാസർകോട്: (KasargodVartha) എന്‍ഡിഎ കാസര്‍കോട് മണ്ഡലം ലോക്‌സഭാ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനിൽ ബിജെപി ദേശീയ കൗണ്‍സില്‍ അംഗവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ സികെ പത്മനാഭന്റെ 'അതൃപ്‍തി' ചർച്ചയായി. ശനിയാഴ്ച വൈകീട്ട് കാസര്‍കോട് ടൗണ്‍ഹോളിലായിരുന്നു നാടകീയ സംഭവങ്ങൾ. പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത് കോൺഗ്രസ് വിട്ടെത്തിയ പത്മജ വേണുഗോപാലായിരുന്നു. എന്നാൽ പത്മജ നിലവിളക്ക് കൊളുത്തുമ്പോള്‍ പത്മനാഭന്‍ കസേരയില്‍ നിന്ന് എഴുന്നേറ്റില്ല. കൂടാതെ അവരുടെ പ്രസംഗം തീരും മുമ്പ് വേദിവിട്ട് പോവുകയും ചെയ്തു.
എൻഡിഎയുടെ കൺവെൻഷൻ ഉദ്ഘാടനം പത്മജ വേണുഗോപാലിനെ ഏൽപ്പിച്ചതിൽ സികെ പത്മനാഭന് അതൃപ്തിയുണ്ടായിരുന്നുവെന്നാണ് റിപോർട്. കൺവെൻഷൻ ഉദ്ഘാടനത്തിന് സംഘാടകർ ആദ്യം ക്ഷണിച്ചത് ഇദ്ദേഹത്തെ ആയിരുന്നുവെന്നും പറയുന്നു. ഉദ്ഘാടക സ്ഥാനത്തുനിന്ന് മാറ്റിയതിലുള്ള അതൃപ്തി ചിലരോട് പ്രകടിപ്പിച്ചതായും വിവരമുണ്ട്. ചടങ്ങിൽ മുഖ്യപ്രഭാഷകനായിരുന്ന സികെ പത്മനാഭൻ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് പത്മജ വേദിയിലേക്ക് വന്നത്. പത്മജയ്ക്ക് സദസിൽ നിന്ന് ജയ് വിളി ഉയർന്നപ്പോൾ താന്‍ പ്രസംഗിക്കുന്നതിന് ഇടയില്‍ ശല്യമുണ്ടാക്കരുതെന്ന് അദ്ദേഹം പറഞ്ഞതും ശ്രദ്ധേയമായി.
മറ്റുപാർടികളിൽ നിന്ന് ബിജെപിയിൽ എത്തുന്നവർക്ക് അമിത പ്രാധാന്യം നൽകുന്നതിൽ നേരത്തെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സി കെ പത്മനാഭൻ വിമർശനം ഉന്നയിച്ചിരുന്നു. എ പി അബ്ദുല്ലക്കുട്ടിയെ അന്ന് ഉദാഹരിക്കുകയുമുണ്ടായി. പാർടി ഒന്നുമല്ലാതിരുന്നപ്പോൾ ത്യാഗം ചെയ്തവരെ മറന്ന് വേറെ പാർടിയിൽ നിന്നു വരുന്നവർക്ക് പ്രത്യേക സ്ഥാനമാനങ്ങൾ നൽകുന്നതിൽ പ്രവർത്തകർക്കു തന്നെ അമർഷമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇനി താൻ കോൺഗ്രസിലേക്കോ മറ്റു പാർടികളിലേക്കോ പോവുകയില്ലെന്ന് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തുകൊണ്ട് പത്മജ വേണുഗോപാൽ പറഞ്ഞു. എന്തുകൊണ്ട് ബിജെപി എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളു, ലീഡർഷിപ്, ഒത്തൊരുമ. ഇനിയും ഒരുപാടുപേർ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് മാറിവരും. ബിജെപി ഈ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അകൗണ്ട് തുറക്കും. സഹോദരനോട് വ്യക്തിപരമായി പ്രശ്നങ്ങളില്ല. അച്ഛൻ തന്നോടൊപ്പം ഉണ്ടെന്നും തന്റെ ഈ തീരുമാനത്തിൽ ഏറെ സന്തോഷിക്കുന്നത് അച്ഛനായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Lok-Sabha-Election-2024, Padmaja inaugurated NDA convention: CK Padmanabhan's 'dissatisfaction' discussed.