New Movie | ഫഹദ് ഫാസിലിന്റെ 'പാച്ചുവും അത്ഭുതവിളക്കും' ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: (www.kasargodvartha.com) ഫഹദ് ഫാസിലിനെ ടൈറ്റില്‍ കഥാപാത്രമാക്കി നവാഗതനായ അഖില്‍ സത്യന്‍ സംവിധാനം ചെയ്ത 'പാച്ചുവും അത്ഭുതവിളക്കും' ഒടിടിയിലേക്ക്. ഏപ്രില്‍ 28ന് തീയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഒടിടി പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയിലൂടെയാണ് പ്രേക്ഷകരിലെത്തുക. മെയ് 26 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
ഇന്നസെന്റ്, മുകേഷ് നന്ദു, ഇന്ദ്രന്‍സ്, അല്‍ത്വാഫ്, വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, വിനീത്, മോഹന്‍ ആകാഷെ, ഛായാ കദം, പീയൂഷ് കുമാര്‍, അഭിറാം രാധാകൃഷ്ണന്‍, അവ്യുക്ത് മേനോന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്നസെന്റ് അവസാനമായി അഭിനയിച്ച ചിത്രമാണിത്.
'ഇന്ത്യന്‍ പ്രണയകഥ'യിലെ അയ്മനം സിദ്ധാര്‍ഥനും 'ഞാന്‍ പ്രകാശനി'ലെ പ്രകാശനും തൊണ്ടിമുതലിലെ പ്രസാദിനും കാര്‍ബണിലെ സിബിക്കുമൊക്കെ ശേഷം നര്‍മരസ പ്രധാനമായൊരു കഥാപാത്രമായി ഫഹദ് എത്തിയ ചിത്രം കൂടിയാണ് പാച്ചുവും അത്ഭുത വിളക്കും. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് പാച്ചുവും അത്ഭുതവിളക്കും നിര്‍മിച്ചത്.
Keywords: Kochi, News, Kerala, OTT, Release, Date, Pachuvum Athbutha Vilakkum, Announced, Pachuvum Athbutha Vilakkum OTT release date announced