city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ക്വാര്‍ട്ടേഴ്‌സ് മുറികള്‍ കേന്ദ്രീകരിച്ച് മോഷണം വ്യാപകം; ഇതരസംസ്ഥാന തൊഴിലാളിയുടെ പണവും തിരിച്ചറിയല്‍രേഖകളും അടങ്ങുന്ന പഴ്‌സ് കവര്‍ന്നു

കാസര്‍കോട്: (www.kasargodvartha.com 22.03.2018) ക്വാര്‍ട്ടേഴ്‌സ് മുറികള്‍ കേന്ദ്രീകരിച്ച് മോഷണ സംഘം വിലസുന്നു. ക്വാര്‍ട്ടേഴ്‌സിലെ ഒറ്റമുറികളില്‍ താമസിക്കുന്നവരുടെ പണവുംമറ്റും മോഷ്ടിക്കുന്ന സംഘമാണ് സജീവമായിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഫോര്‍ട്ട് റോഡ് കരിപ്പൊടി റോഡിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സിന്റെ വാതില്‍ പൂട്ട് തകര്‍ത്ത് അകത്തുകയറിയ മോഷ്ടാക്കള്‍ 15,000 രൂപയും തിരിച്ചറിയല്‍ രേഖകളും ആധാര്‍ കാര്‍ഡും അടങ്ങുന്ന പഴ്‌സ് കവര്‍ന്നു.

ക്വാര്‍ട്ടേഴ്‌സ് മുറികള്‍ കേന്ദ്രീകരിച്ച് മോഷണം വ്യാപകം; ഇതരസംസ്ഥാന തൊഴിലാളിയുടെ പണവും തിരിച്ചറിയല്‍രേഖകളും അടങ്ങുന്ന പഴ്‌സ് കവര്‍ന്നു

ഇതരസംസ്ഥാന തൊഴിലാളിയായ ഫതാദ ഖാന്റെ പണവും രേഖകളുമാണ് കവര്‍ന്നത്. തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സ് മുറികളിലും മോഷണം നടന്നു. ഫതാദ ഖാന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഈ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികയായിരുന്ന രണ്ട് അന്യ സംസ്ഥാന തൊഴിലാളികളെ കാണാതായിട്ടുണ്ട്. ഇവരായിരിക്കാം മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Robbery, Police, Case, Complaint, Investigation, Other state employee's purse robbed from Quarters.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia