ഓപ്പറേഷന് കുബേര: കാസര്‍കോട്ട് ഒരാള്‍ അറസ്റ്റില്‍
Jun 4, 2014, 15:37 IST
കാസര്‍കോട്: (www.kasargodvartha.com 04.06.2014) ബ്ലേഡ് മാഫിയക്കെതിരായ റെയ്ഡ് ഓപ്പറേഷന് കുബേരയുമായി ബന്ധപ്പെട്ട് കാസര്‍കോട്ട് ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. കുഡ്ലു കാള്യങ്കാട്ടെ കെ.എസ്.രാമചന്ദ്ര ഭട്ടിനെ(61)യാണ് ബുധനാഴ്ച രാവിലെ ടൗണ്‍ എസ്.ഐ.യും സംഘവും അറസ്റ്റു ചെയ്തത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
മുട്ടത്തൊടി കുണ്ടന്നൂരിലെ സുകുമാരിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. സുകുമാരിയുടെ 17 ലക്ഷം രൂപ വില വരുന്ന വീടും പറമ്പും വ്യാജ രേഖകളുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും കടം വാങ്ങിയ രണ്ടു ലക്ഷം രൂപയ്ക്ക് കൊള്ളപ്പലിശ ഈടാക്കിയെന്നും ചെക്ക് ലീഫുകളില്‍ ഒപ്പിടുവിച്ചുവെന്നുമാണ് പരാതി. 2012 ഫെബ്രുവരി 12ന് ഈ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. മറ്റു രണ്ടു കേസുകളില്‍ രാമചന്ദ്ര ഭട്ടിനെ പോലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു.
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍
Keywords: Operation Kubera: One arrested in Kasaragod, Police, Complaint, Chequem Case, Muttathody, Fake, K.S.Ramachandra, Kundanoor, Sukumari
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067