city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയ - പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കും: മുഖ്യമന്ത്രി

കാസര്‍കോട്: (kasargodvartha.com 18.03.2014) ലോക് സഭാ തിരഞ്ഞെടുപ്പിന്റെ ജയ - പരാജയത്തിന്റെ ഉത്തരവാദിത്വം പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ പടയൊരുക്കം പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ തിരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ കൂടി വിലയിരുത്തലായിരിക്കും. യു.ഡി.എഫ് കേരളത്തില്‍ 20 മണ്ഡലങ്ങളിലും ഉജ്ജ്വല വിജയം നേടുമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. വികസനവും കരുതലും എന്ന മുദ്രാവാക്യം സാക്ഷാല്‍കരിച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ 1000 ദിവസം പൂര്‍ത്തിയാക്കിയത്. രണ്ട് കാര്യങ്ങളാണ് യു.പി.എ സര്‍ക്കാരും യു.ഡി.എഫ് സര്‍ക്കാരും മുന്നോട്ട് വെക്കുന്നത്. ഭൂരപക്ഷമില്ലാതിരുന്നിട്ടും യു.പി.എ സര്‍ക്കാരിന് അഞ്ച് വര്‍ഷം സ്ഥിരതയുള്ള സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിഞ്ഞതും, മതേതരത്വം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിഞ്ഞതുമാണ് ഏറ്റവും വലിയ നേട്ടം.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയ - പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കും: മുഖ്യമന്ത്രി
ബി.ജെ.പിക്ക് ബദലായി കോണ്‍ഗ്രസിനെ മാത്രമാണ് ജനങ്ങള്‍ കാണുന്നത്. ഇടതുപക്ഷത്തിന്റെ ശബ്ദം ബലഹീനമാണ്. ബി.ജെ.പിക്കുള്ളിലെ പ്രശ്‌നം തന്നെ അവരുടെ സ്ഥിരത ഇല്ലായ്മ വെളിവാക്കുന്നതാണ്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്ക് സീറ്റ് നിശ്ചയിക്കുന്നതില്‍ പോലും അവര്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനോട് പ്രതിപക്ഷം സ്വീകരിച്ച സമീപനവും അവര്‍ ഏറ്റെടുത്ത സമരങ്ങളും, രാഷ്ട്രീയ കൊലപാതകങ്ങളും ജനങ്ങള്‍ വിലയിരുത്തും.

കേരളത്തിലെ ജനങ്ങള്‍ സമാധാന പ്രിയരാണ്. ടി.പി വധവും, ഷുക്കൂര്‍ വധവും സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെ തുറന്നുകാട്ടുന്നതാണ്. കേരളീയ പൊതു സമൂഹം അവര്‍ക്കെതിരെ തിരിഞ്ഞിട്ടും അവര്‍ കൊലപാതക രാഷ്ട്രീയത്തില്‍ നിന്നും പിന്മാറിയിട്ടില്ലെന്നത് തെളിയിക്കുന്നതാണ് തൃശൂരിലെ പെരിഞ്ചനത്ത് നടന്ന സി.പി.എം നടത്തിയ ക്വട്ടേഷന്‍ കൊലപാതകം. ഇത്തരം കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കും ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാവുക. കാസര്‍കോട്ട് അഭിമാനത്തോടെയാണ് വോട്ട് ചോദിക്കുന്നത്. പ്രഭാകരന്‍ കമ്മീഷനെ നിയമിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ബജറ്റില്‍ തുക നീക്കിവെക്കുകയും ചെയ്തിരുന്നു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പരമാവധി സഹായവും ചെയ്തു കൊടുത്തു. കേന്ദ്രസര്‍ക്കാരില്‍ നിന്നും കൂടുതല്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സ്ഥാനാര്‍ത്ഥി ടി. സിദ്ദീഖ് യു.ഡി.എഫ് ക്യാമ്പില്‍ മാത്രമല്ല, യുവാക്കള്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും ആവേശം ഉണ്ടാക്കിയിട്ടുണ്ട്. കാസര്‍കോട് സിദ്ദീഖിന്റെ വിജയം സുനിശ്ചിതമാണ്. പി.ടി തോമസിന് കാസര്‍കോട് ചുമതല നല്‍കിയതിനെ കുറിച്ചാണ് ചിലര്‍ ഇപ്പോള്‍ ആക്ഷേപം ഉന്നയിക്കുന്നത്. അദ്ദേഹം ഇടുക്കിയിലും കാസര്‍കോട്ടും ചുമതല നിര്‍വഹിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ പ്രസ് ക്ലബ്ബ് പ്രസിഡണ്ട് എം.ഒ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി സ്വാഗതവും, വൈസ് പ്രസിഡണ്ട് വി.വി പ്രഭാകരന്‍ നന്ദിയും പറഞ്ഞു. ഡി.സി.സി പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍, കെ.പി.സി.സി എക്‌സിക്യൂട്ടീവ് മെമ്പര്‍ പി. ഗംഗാധരന്‍ നായര്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Oommen Chandy, Press Club, Programme, Kerala, Election-2014, UDF, LDF, Candidate, Padayorukkam, T. Sideeque.  

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia