city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അംഗണ്‍വാടിയില്‍ നിന്നും പഴകിയ പോഷകാഹാരം പിടിച്ച സംഭവം; നടപടി ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ രംഗത്ത്

ബദിയടുക്ക: (www.kasargodvartha.com 13.10.2018) ബദിയടുക്ക പഞ്ചായത്തില്‍ ചെടേക്കാലില്‍ അംഗണ്‍വാടി കുട്ടികള്‍ക്ക് പോഷകാഹാര വിതരണം നടത്തിയതിലെ ജാഗ്രതകുറവ് നടപടിക്ക് വിധേയമാക്കണമെന്ന് ഡി.വൈ.എഫ്.ഐ. ബദിയടുക്ക മേഖല കമ്മറ്റി ആവശ്യപെട്ടു. ചെടേക്കാല്‍ അംഗണ്‍വാടിയില്‍ കുട്ടികള്‍ക്ക് വിതരണം നല്‍കിയത് കാലാവധി കഴിഞ്ഞ അമൃതം പാക്കറ്റുകളാണ്. ഇത് കഴിച്ച 10 ഓളം കുട്ടികള്‍ക്ക് വയറിളക്കവും അസ്വസ്ഥതയും അനുഭപ്പെട്ടിട്ടുണ്ട്.

ബന്ധപ്പെട്ട സൂപ്പര്‍വൈസറുടെയും, അംഗണ്‍വാടി ടീച്ചറുടെയും ജാഗ്രത കുറവ് തന്നെയാണ് ഇതിന് കാരണം. ഇവര്‍ക്കെതിരെ അടിയന്തിര നടപടിയെടുത്ത് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍, ബന്ധപ്പെട്ട സാമൂഹ്യ വകുപ്പിലും പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ കുട്ടികള്‍ക്ക് കൃത്യമായി നല്‍കാതെ മറച്ച് വില്‍ക്കാന്‍ സൂക്ഷിച്ച് വെച്ച പാക്കറ്റുകള്‍ പുതിയതിനെ മാറ്റാന്‍ വേണ്ടി പഴയതിനെ കുട്ടികള്‍ക്ക് വിതരണം ചെയ്തതാകാമെന്ന ബലമായ സംശയവും ഇതിന്റെ പിന്നിലുണ്ടെന്നും ഡി വൈ എഫ് ഐ ആരോപിച്ചു.

കുട്ടികള്‍ക്ക് ബന്ധപ്പെട്ട ഓഫീസ് മുഖേന വിതരണം നടത്തുന്ന പോഷകാഹാരങ്ങള്‍ സൂപ്പര്‍ വൈസറുടെ അറിവോടെ ചില അംഗണ്‍വാടി ടീച്ചര്‍മാര്‍ പുറത്ത് വില്‍പ്പന നടത്തുന്നതായി ആക്ഷേപവും പരാതികളും സജീവമാണ്. ഇത് ശരി വെക്കുന്നതാണോ എന്ന അന്വേഷണമാണ്  ഡി.വൈ.എഫ്.ഐ. ഉന്നയിക്കുന്നത്. ചെടേക്കാലില്‍ വിതരണം ചെയ്ത കാലാവധി കഴിഞ്ഞ അമൃതം പാക്കറ്റുകള്‍ പഞ്ചായത്തിലെ മറ്റു അംഗണ്‍വാടികളിലും കുട്ടികള്‍ക്ക് നല്‍കിയതായി പറയുന്നു. ഈ സംഭവത്തിലും ആവശ്യമായ അന്വേഷണം വേണം. കുട്ടികളുടെ സുരക്ഷയില്‍ ജാഗ്രത കാട്ടാന്‍ പഞ്ചായത്ത് അധികാരികളും ബന്ധപ്പെട്ട ഓഫീസും മൗനം വെടിഞ്ഞ് ഇടപെടണമെന്നും ഡി.വൈ.എഫ്.ഐ. ആവശ്യപെട്ടു.

അംഗണ്‍വാടിയില്‍ നിന്നും പഴകിയ പോഷകാഹാരം പിടിച്ച സംഭവം; നടപടി ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ രംഗത്ത്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Badiyadukka, DYFI, Old Food in Anganvady; DYFI Demands probe
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia