city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആറ്റുനോറ്റുവാങ്ങിയ പുതുപുത്തന്‍ ആക്ടീവ 3 ജി സ്‌കൂട്ടറിന്റെ എഞ്ചിന്‍ പഴയത്; യുവാവ് നിയമനടപടിക്ക് ഒരുങ്ങുന്നു

കാസര്‍കോട്: (www.kasargodvartha.com 28/12/2015) തൃക്കരിപ്പൂരിലെ മരപ്പണിക്കാരനായ മധു വാങ്ങിയ പുത്തന്‍ ആക്ടീവ 3 ജി സ്‌കൂട്ടറിന്റെ എഞ്ചിന്‍ പഴയതെന്ന് പരാതി. ആറ് മാസത്തിലധികം ഓടിയ ഏതോ സ്‌കൂട്ടറിന്റെ എഞ്ചിനാണ് തനിക്ക് നല്‍കിയ പുത്തന്‍ സ്‌കൂട്ടറിന് ഫിറ്റ് ചെയ്തതെന്നാണ് മധു പറയുന്നത്. കാസര്‍കോട് കറന്തക്കാട്ടെ ഹോണ്ടാ ഷോറുമില്‍നിന്നുമാണ് കെ എല്‍ 14 എസ് 1106 നമ്പര്‍ സ്‌കൂട്ടര്‍ വാങ്ങിയത്.

61,350 രൂപ റെഡി ക്യാഷ് നല്‍കിയാണ് മധു തിങ്കളാഴ്ച രാവിലെ 11.30 മണിയോടെ സ്‌കൂട്ടര്‍ വാങ്ങിയത്. സ്‌കൂട്ടറിന്റെ സേഫ്റ്റി ഗാഡ് ഘടിപ്പിക്കുന്നതിനായി കാസര്‍കോട്ടെ ഒരു ഓട്ടോ ഗ്യാരേജില്‍ സ്‌കൂട്ടര്‍ എത്തിക്കുകയായിരുന്നു. സേഫ്റ്റി ഗാര്‍ഡ് ഘടിപ്പിക്കുന്നതിനായി ബോഡി അഴിച്ചപ്പോഴാണ് എഞ്ചിന്‍ പഴകി തുരുമ്പെടുത്തതാണെന്ന് വ്യക്തമായത്.

ആറ് മാസത്തിലധികമെങ്കിലും ഈ എഞ്ചിന്‍ ഉപയോഗിച്ച് വണ്ടി ഓടിയിട്ടുണ്ടെന്നാണ് ഗ്യാരേജ് അധികൃതര്‍ പറയുന്നത്. എഞ്ചിന്റെ എല്ലാ ഭാഗങ്ങളും ഏതാണ്ട് തുരുമ്പെടുത്ത നിലയിലാണ്. മധു ഒരു വര്‍ഷത്തോളമായി സ്വരുക്കൂട്ടിവെച്ച പണം ഉപയോഗിച്ചാണ് ആറ്റുനോറ്റ് ഇഷ്ടപ്പെട്ട ആക്ടീവ സ്‌കൂട്ടര്‍ വാങ്ങിയത്. തന്നെ വഞ്ചിച്ച ഷോറും അധികൃതര്‍ക്കെതിരേയും ഹോണ്ട കമ്പനിക്കെതിരേയും നിയമടപടി സ്വീകരിക്കുമെന്ന് മധു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ആറ്റുനോറ്റുവാങ്ങിയ പുതുപുത്തന്‍ ആക്ടീവ 3 ജി സ്‌കൂട്ടറിന്റെ എഞ്ചിന്‍ പഴയത്; യുവാവ് നിയമനടപടിക്ക് ഒരുങ്ങുന്നു

ആറ്റുനോറ്റുവാങ്ങിയ പുതുപുത്തന്‍ ആക്ടീവ 3 ജി സ്‌കൂട്ടറിന്റെ എഞ്ചിന്‍ പഴയത്; യുവാവ് നിയമനടപടിക്ക് ഒരുങ്ങുന്നു

ആറ്റുനോറ്റുവാങ്ങിയ പുതുപുത്തന്‍ ആക്ടീവ 3 ജി സ്‌കൂട്ടറിന്റെ എഞ്ചിന്‍ പഴയത്; യുവാവ് നിയമനടപടിക്ക് ഒരുങ്ങുന്നു

Keywords: Honda Activa 3G, Kasaragod, Kerala, Madu, Old engine for Honda scooter: Youth approaches court

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia