ഓയില്‍ മോഷ്ടിച്ചുകടത്തി; ട്രാന്‍സ്‌ഫോര്‍മര്‍ കത്തിനശിച്ചു, പ്രദേശം ഇരുട്ടിലായി
May 26, 2018, 10:17 IST
കുമ്പള: (www.kasargodvartha.com 26.05.2018) ഓയില്‍ മോഷ്ടിച്ചുകടത്തിയതിനെ തുടര്‍ന്ന് ട്രാന്‍സ്‌ഫോര്‍മര്‍ കത്തിനശിച്ചു. കുമ്പള പെര്‍വാഡ് ദേശീയപാതക്കരികിലെ ട്രാന്‍സ്‌ഫോര്‍മറാണ് കത്തിനശിച്ചത്. ഇതോടെ ഈ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നുമുള്ള വൈദ്യുതിവിതരണം നിലച്ചു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വൈദ്യുതി വരാതിരുന്നതിനിടെ തുടര്‍ന്ന് നാട്ടുകാര്‍ പ്രകോപിതരാവുകയും അധികൃതരെ സമീപിക്കുകയുമായിരുന്നു.
അധികൃതര്‍ പരിശോധിച്ചപ്പോഴാണ് ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും ഓയില്‍ മോഷ്ടിച്ചു കടത്തിയതായി കണ്ടെത്തിയത്. ട്രാന്‍സ്ഫോര്‍മറില്‍ 220 ലിറ്റര്‍ ഓയിലാണ് ഉണ്ടായിരുന്നത്. ഒരു വര്‍ഷം മുമ്പും ഇതേ ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് ഓയില്‍ മോഷ്ടിച്ചിരുന്നു. പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിന് അധികൃതര്‍ ശ്രമം തുടരുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kumbala, Kasaragod, Kerala, News, Oil, Transformer, Fire, Oil robbed from Transformer; Power supply disrupted.
< !- START disable copy paste -->