city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Crocodile | അനന്തപുരം ക്ഷേത്ര കുളത്തിൽ മുതല പ്രത്യക്ഷപ്പെട്ട വിവരം വനം വകുപ്പിനെ ഔദ്യോഗികമായി അറിയിച്ചെന്ന് ക്ഷേത്രം ഭാരവാഹികൾ; 'തുടർ നടപടികൾ അധികൃതരുടെ നിർദേശ പ്രകാരം; മുതലയ്ക്ക് ആഹാരം ഉടൻ കൊടുത്ത് തുടങ്ങും'

കാസർകോട്: (KasargodVartha) അനന്തപുരം ക്ഷേത്ര കുളത്തിൽ മുതല പ്രത്യക്ഷപ്പെട്ട വിവരം വനം വകുപ്പിനെ ഔദ്യോഗികമായി അറിയിച്ചെന്ന് ക്ഷേത്രം എക്സിക്യൂടീവ്‌ ഓഫീസറും ജീർണോദ്ധാരണ സമിതി ഭാരവാഹികളും വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുതലയുടെ കാര്യത്തിൽ തുടർ നടപടികൾ അധികൃതരുടെ നിർദേശ പ്രകാരമായിരിക്കും നിയമപരമായി മുന്നോട്ട് പോവുക. സംരക്ഷിത വിഭാഗത്തിൽ പെടുന്ന മുതലയ്ക്ക് കുളത്തിൽ കഴിയുന്നതിൽ നിലവിൽ തടസങ്ങൾ ഒന്നുമില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന. നേരത്തെയും ക്ഷേത്ര കുളത്തിൽ മുതലയുണ്ടായിരുന്ന കാര്യവും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

Crocodile | അനന്തപുരം ക്ഷേത്ര കുളത്തിൽ മുതല പ്രത്യക്ഷപ്പെട്ട വിവരം വനം വകുപ്പിനെ ഔദ്യോഗികമായി അറിയിച്ചെന്ന് ക്ഷേത്രം ഭാരവാഹികൾ; 'തുടർ നടപടികൾ അധികൃതരുടെ നിർദേശ പ്രകാരം; മുതലയ്ക്ക് ആഹാരം ഉടൻ കൊടുത്ത് തുടങ്ങും'

അതേസമയം മുതലയ്ക്ക് ആഹാരം ഉടൻ കൊടുത്തു തുടങ്ങുമെന്നും ഇക്കാര്യത്തിൽ തന്ത്രിയുടെയും മറ്റും അഭിപ്രായം അനുസരിച്ചായിരിക്കും പ്രവർത്തിക്കുകയെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ക്ഷേത്ര കുളത്തിൽ മുതല പ്രത്യക്ഷപ്പെട്ടത് വിശ്വാസത്തിന്റെ ഭാഗമായാണ് കാണുന്നത്. ആരെങ്കിലും കൊണ്ടിട്ടതാണെന്ന് കരുതുന്നില്ല. ക്ഷേത്രത്തിലും പരിസരങ്ങളിലും 16 ഓളം സിസിടിവി കാമറകളുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ സംശയങ്ങൾ ഒന്നും അധികൃതർക്കില്ലെന്നും ഇവർ വ്യക്തമാക്കി.

വീണ്ടും മുതല പ്രത്യക്ഷപ്പെട്ടതോടെ വിശ്വാസികളുടെ ഒഴുക്കാണ് ക്ഷേത്രത്തിലേക്ക്. കാഞ്ഞങ്ങാട് വാഴക്കോട് സ്വദേശിയും ചാമുണ്ഡിക്കുന്ന് സ്വദേശികളായ രണ്ട് സുഹൃത്തുക്കളുമാണ് കൊല്ലൂർ ക്ഷേത്ര ദർശനം കഴിഞ്ഞുവരുന്നതിനിടയിൽ അനന്തപുരം ക്ഷേത്രത്തിൽ എത്തിയപ്പോൾ ആദ്യമായി മുതലയെ കണ്ടെന്ന് അറിയിച്ചത്. ഏഴാം തീയതിയാണ് ഇവർ മുതലയെ കണ്ടത്. ഈ വിവരം ഇവർ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതോടെ ക്ഷേത്രത്തിലേക്കും ബന്ധപ്പെട്ടവരുടെ ഫോണിലേക്കും നിരന്തരം കോളുകൾ വന്നുകൊണ്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയെങ്കിലും മുതലയെ കണ്ടെത്താനായിരുന്നില്ല. ഇതിനിടെ ചില മാധ്യമങ്ങളിൽ വാർത്ത വരികയും സ്ഥിരീകരണം ഉണ്ടാകാത്തതോടെ വ്യാജ വാർത്തകളാണെന്ന് പ്രചാരണം ഉണ്ടാകുകയും ചെയ്തപ്പോൾ മുതലയെ കണ്ടുവെന്ന് പറയുന്ന യുവാക്കൾ ക്ഷേത്രത്തിൽ എത്തുകയും തങ്ങൾ മുതലയെ കണ്ട കാര്യം ആവർത്തിക്കുകയും ചെയ്തു. ഇവർ വിവരിച്ച സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് അതേസ്ഥലത്ത് മുതല ഉള്ളതായി ക്ഷേത്ര അധികൃതർക്കും പരിസര വാസികൾക്കും ബോധ്യപ്പെട്ടതെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

സ്ഥിരീകരണം ലഭിച്ചതോടെയാണ് ഇക്കാര്യം മാധ്യമങ്ങളെ ഔദ്യോഗികമായി അറിയിച്ചതെന്നും 1947ൽ ഇവിടെയുണ്ടായിരുന്ന മുതലയെ ബ്രിടീഷ് സൈനികൻ അതിക്രമിച്ച് കടന്ന് വെടിവെച്ച് കൊല്ലുകയും മൂന്നാമത്തെ ദിവസം വീണ്ടും കുളത്തിൽ മുതല പ്രത്യക്ഷപ്പെടുകയും ബബിയെ എന്ന് പേര് നൽകുകയും ചെയ്തുവെന്നാണ് വിശ്വാസമെന്നും പുതുതായി പ്രത്യക്ഷപ്പെട്ട മുതലയ്ക്ക് എന്തുപേര് നൽകണമെന്ന കാര്യത്തിലും തന്ത്രിയുടെയും മറ്റും അഭിപ്രായം ആരാഞ്ഞ ശേഷം തീരുമാനം ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ ക്ഷേത്രം എക്സിക്യൂടീവ്‌ ഓഫീസർ എം പി രാമനാഥ ഷെട്ടി, ജീർണോദ്ധാരണ സമിതി വർകിങ് പ്രസിഡന്റ് പി മാധവ കാരന്ത, ജെനറൽ സെക്രടറി മഹാലിംഗേശ്വര ഭട്ട്, ജീർണോദ്ധാരണ സമിതി സെക്രടറിയും പുത്തിഗെ പഞ്ചായത് അംഗവുമായ ജനാർധന പൂജാരി, വൈസ് പ്രസിഡന്റ് കുശലപ്പ എന്നിവരും സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Kumbla, Animal, Babiya, Ananthapura Lake, Crocodile, Media Coference, Temple, Officials of temple said that informed forest department about the appearance of crocodile in Ananthapuram temple.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia