city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വെള്ളരിക്കുണ്ടിൽ ബുധനാഴ്ച 76 പേർക്ക് നടത്തിയ ആൻ്റിജൻ പരിശോധനയിൽ 8 പേർക്ക് കോവിഡ് പോസറ്റീവ്

വെള്ളരിക്കുണ്ട്: (www.kasargodvartha.com 07.10.2020) വെള്ളരിക്കുണ്ട് നിർമ്മല ഗിരി സ്കൂളിൽ ബുധനാഴ്ച നടന്ന ആന്റിജൻ ടെസ്റ്റിൽ എട്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 6 പേർ ബളാൽ ഗ്രാമപഞ്ചായത്തിലും, ഒരാൾ കിനാനൂർ കരിന്തളം പഞ്ചായത്തിലും മറ്റൊരാൾ വെസ്റ്റ് എളേരി പഞ്ചായത്തിലും ഉള്ള ആളുകളാണ്. 
വെള്ളരിക്കുണ്ടിൽ ബുധനാഴ്ച 76 പേർക്ക് നടത്തിയ ആൻ്റിജൻ പരിശോധനയിൽ 8 പേർക്ക് കോവിഡ് പോസറ്റീവ്



76 പേരാണ് വെള്ളരിക്കുണ്ടിൽ ബുധനാഴ്ച നടന്ന പരിശോധനയിൽ പങ്കെടുക്കുവാനെത്തിയത്. ഇതിൽ ഭൂരി ഭാഗം പേരും സ്ത്രീകളായിരുന്നു. ബളാൽ പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ചവരിൽ മുൻപ് രോഗം ബാധിച്ചവരിൽ നിന്നും സമ്പർക്കം വഴി പിടിപെട്ടവരാണ്.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന ബളാൽ പഞ്ചായത്തിൽ ബുധനാഴ്ച ആറു പേർക്ക് കൂടി രോഗം സ്ഥിതീകരിച്ചതോടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ പഞ്ചായത്തും ആരോഗ്യ വകുപ്പും പോലീസും തീരുമാനിച്ചു. 

ബുധനാഴ്ച ആന്റിജൻ ടെസ്റ്റ്‌ നടന്ന വെള്ളരിക്കുണ്ട് നിർമ്മലഗിരി സ്കൂളിൽ വെള്ളരിക്കുണ്ട് സി ഐ കെ പ്രേംസദൻ എത്തി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി. തുടർന്ന് പോലീസ് വാഹനത്തിൽ വെള്ളരിക്കുണ്ട് സ്റ്റേഷൻ പരിധിയിലെ മുഴുവൻ സ്ഥലങ്ങളിലും പൊതു ജനങൾക്ക് ജാഗ്രത നിർദ്ദേശം നൽകി കൊണ്ട് പ്രചാരണവും നടത്തി.

കോവിഡ് റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ നിർദ്ദേശം അവഗണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊതുജനങ്ങൾ പോലീസിനോടും ആരോഗ്യ വകുപ്പിനോടും പൂർണ്ണ മായി സഹകരിക്കണമെന്നും വെള്ളരിക്കുണ്ട് സി ഐ കാസർകോട് വാർത്തയോട് പറഞ്ഞു.

ഇനി വെള്ളിയാഴ്ചയാണ് വെള്ളരിക്കുണ്ടിൽ ആന്റിജൻ ടെസ്റ്റ്‌ നടക്കുന്നത്. ഇതിൽ രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിയുന്നവർ പങ്കെടുക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Keywords:  Vellarikundu, news, Kasaragod, Kerala, COVID, Test, Of the 76 people tested for antigen on Wednesday in Vellarikkundu, 8 had COVID positives
 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia