city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹൈടെക്ക് തട്ടിപ്പ്: രണ്ടരമാസം കൊണ്ട് നുഅ്മാനും സംഘവും വ്യാജ ക്രെഡിറ്റ് കാര്‍ഡിലൂടെ നേടിയത് രണ്ടര കോടിരൂപ; പൂനെ ഹോട്ടലില്‍ ആഡംബര ജീവിതം

കാസര്‍കോട്: (www.kasargodvartha.com 13/08/2016) വ്യാജ ക്രെഡിറ്റ് കാര്‍ഡ് നിര്‍മിച്ച് രണ്ടരമാസം കൊണ്ട് തളങ്കര സ്വദേശി നുഅ്മാനും സംഘവും ഹൈടെക്ക് തട്ടിപ്പിലൂടെ നേടിയത് രണ്ടര കോടിരൂപയാണെന്ന് പോലീസ് അന്വേഷണത്തിലൂടെ കണ്ടെത്തി. തട്ടിപ്പിനായി പ്രത്യേക ക്രെഡിറ്റ് കാര്‍ഡ് മെഷീനും നൂറുകണക്കിന് വ്യാജ ക്രെഡിറ്റ് കാര്‍ഡുകളും ഉണ്ടാക്കിയിരുന്നു.

ഇതിന്റെയെല്ലാം മാസ്റ്റര്‍ ബ്രെയിന്‍ തളങ്കര സ്വദേശി നുഅ്മാന്‍ (32) ആണ്. നുഅ്മാനേയും കൂട്ടുപ്രതികളായ തളങ്കരയിലെ ഇര്‍ഫാന്‍ (28), അജ്മല്‍ (26) എന്നിവരെയും കാസര്‍കോട് പോലീസിന്റെ സഹായത്തോടെ പൂനെയില്‍വെച്ച് പിടികൂടിയിട്ടുണ്ട്. പൂനയില്‍നിന്നുമാണ് ക്രെഡിറ്റ് കാര്‍ഡ് മെഷീനും വ്യാജ ക്രെഡിറ്റ് കാര്‍ഡുകളും പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങളും പിടികൂടിയത്. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് വിദ്യാനഗറില്‍വെച്ച് കര്‍ണാടക ബെല്‍ത്തങ്ങാടി, വിട് ള സ്വദേശികളും കൂട്ടുപ്രതികളുമായ ബി ബഷീര്‍, എന്‍ ഹംസ എന്നിവരേയും കാസര്‍കോട് സി ഐ സി എ അബ്ദുര്‍ റഹീം, എസ് ഐ ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് പിടികൂടിയിട്ടുണ്ട്.

നുഅ്മാന്റെ ബന്ധു മുഹമ്മദ് സാബിദ് (29) നേരത്തെ കൊച്ചി കടവന്ത്രയില്‍ സമാനമായ തട്ടിപ്പിനിടെ അറസ്റ്റിലായിരുന്നു. ഇയാള്‍ എറണാകുളം ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്. കാസര്‍കോട് സി പി സി ആര്‍ ഐയ്ക്ക് സമീപത്തെ പെട്രോള്‍ പമ്പില്‍നിന്നും 10,000 രൂപയുടെ ഇന്ധനം നിറച്ച് വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതിന് നേരത്തെ മുഹമ്മദ് സാബിദ് അടക്കം മൂന്ന് പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തിരുന്നു.

മൊത്തം കേസില്‍ ഏഴ് പ്രതികളാണുള്ളതെന്ന് പോലീസ് വെളിപ്പെടുത്തി. പൂനയില്‍ മൂന്ന് തളങ്കര സ്വദേശികള്‍ക്ക് പുറമെ മറ്റൊരാള്‍കൂടി പിടിയിലായിട്ടുണ്ട്. ഇയാളുടെ പേരുവിവരം പോലീസിന് ലഭിച്ചിട്ടില്ല. കേരളത്തിന് അകത്ത്‌നിന്നും പുറത്തുനിന്നുമായാണ് ഇവര്‍ വലിയ തട്ടിപ്പ് നടത്തിയതെന്നാണ് വ്യക്തമായിട്ടുള്ളത്. നേരത്തെ നുഅ്മാനും സംഘത്തില്‍പെട്ട ചിലരും ദുബൈയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിചെയ്യുന്നതിനിടെയാണ് തട്ടിപ്പിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തത്.
ഹൈടെക്ക് തട്ടിപ്പ്: രണ്ടരമാസം കൊണ്ട് നുഅ്മാനും സംഘവും വ്യാജ ക്രെഡിറ്റ് കാര്‍ഡിലൂടെ നേടിയത് രണ്ടര കോടിരൂപ; പൂനെ ഹോട്ടലില്‍ ആഡംബര ജീവിതം

Keywords: Kasaragod, Cheating, Arrest, Kerala, Fake Credit Card, Looting, Nuaman and team stolen 2.5 crore

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia