city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പോലീസിനേയും നാട്ടുകാരേയും ഭയപ്പെടുത്തിയ കുപ്രസിദ്ധ ക്രിമിനല്‍ അട്ടഗോളി ഹമീദും കൂട്ടാളിയും പിടിയില്‍

കാസര്‍കോട്: (www.kasargodvartha.com 30.07.2014) മഞ്ചേശ്വരം എസ്.ഐ. പ്രമോദിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതടക്കം നിരവധി കേസുകളില്‍ പ്രതിയായ പൈവളികയിലെ ഹമീദ് എന്ന അട്ടഗോളി ഹമീദ് (ഗുജിരി അമ്മി) (28) എന്നയുവാവിനേയും കൂട്ടാളിയായ ബാംഗളൂര്‍ സ്വദേശി മുഹമ്മദ് സാദിഖിനേയും ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് ഉദ്യാവറില്‍ വച്ച് അറസ്റ്റുചെയ്തു.

കോഴിക്കോട് ഭാഗത്തുനിന്നും കവര്‍ച്ച ചെയ്തുകൊണ്ടുവന്ന കെ.എല്‍. 56 ജി 333 നമ്പര്‍ വെള്ള ഇന്നോവ കാറുമായാണ് കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പ്രതികളെ അറസ്റ്റു ചെയ്തത്. കൂട്ടാളിയായ ഫൈസല്‍ എന്ന ടയര്‍ ഫൈസല്‍ ഓടി രക്ഷപ്പെട്ടു. ഇവരില്‍ നിന്നും പിടികൂടിയ കാറിനെ കുറിച്ചും മറ്റു കൂട്ടാളികളെ കുറിച്ചും പോലീസ് കൂടുതല്‍ അന്വേഷിച്ചുവരികയാണ്.

മഞ്ചേശ്വരം മേഖലയില്‍ ഹഫ്ത പിരിവിനും മറ്റും നേത്യത്വം നല്‍കുന്ന ഹമീദ് പോലീസിന് സ്ഥിരം തലവേദന സൃഷ്ടിച്ചിരുന്നു.  കാസര്‍കോട് ജില്ലയിലെ നിരവധി കേസുകളില്‍ പ്രതിയായ ഹമീദിനെ കാസര്‍കോട് ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തതോടെ മഞ്ചേശ്വരം മേഖലയില്‍ കുറേ മാസങ്ങളായി നടന്ന് വന്നിരുന്ന ഹഫ്ത പിരിവിനും, ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും അറുതി വരുമെന്ന് പ്രതീക്ഷിക്കുന്നു. ചെറുപ്രായത്തില്‍ തന്നെ കളവും പിടിച്ചുപറിയുമായി ക്രിമിനലായിമാറിയ ഹമീദ്, നിരവധി കൊലപാതക - മോഷണ കേസുകളില്‍ പ്രതിയായ കാലിയ റഫീഖിന്റെയും, ടി.എച്ച്. റിയാസിന്റെയും തണലില്‍ വളര്‍ന്ന് സ്വന്തമായി ക്രിമിനല്‍ സംഘം ഉണ്ടാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഹമീദിന്റെ പേരില്‍ മഞ്ചേശ്വരം സ്‌റ്റേഷനില്‍ 19ഉം, കുമ്പളയില്‍ രണ്ടും, ബേക്കലില്‍ ഒന്നും, കര്‍ണാടകയില്‍ വധശ്രമം ഉള്‍പെടെ മൂന്നോളം കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു. ഹമീദിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഹമീദിനെകുറിച്ച് പോലീസിന് വിവരം നല്‍കുന്നവരെ ക്രൂരമായി മര്‍ദ്ദിക്കുന്ന സ്വഭാവവും പ്രതിക്കുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഹമീദിനെ കുറിച്ചും സംഘത്തെകുറിച്ചും വിവരം നല്‍കാന്‍ നാട്ടുകാര്‍ ഇതുമൂലം മടിച്ചിരുന്നു. എല്ലസമയവും തോക്കുമായി കാറില്‍ സഞ്ചരിക്കുന്ന ഹമീദും സംഘവും നാട്ടുകാര്‍ക്കും പോലീസിനും പേടിസ്വപ്‌നമായിരുന്നു. കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേകം അന്വേഷണ സംഘം ദിവസങ്ങളോളം നീണ്ടു നിന്ന അശ്രാദ്ധ പരിശ്രമത്തിന്റെ ഫലമായിട്ടാണ് തന്ത്രപൂര്‍വം വലയിലാക്കിയത്.

മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 2005 ഓഗസ്റ്റ് 19ന് ഉപ്പള ടൗണില്‍ വെച്ച് ഒരു യുവാവിന്റെ  വില പിടിപ്പുള്ള വാച്ചും പണവും തട്ടിപ്പറിച്ച കേസിലും, 2005 ഡിസംബര്‍ അഞ്ചിന് പൈവളികയില്‍ വെച്ച് പൊതുമുതലുകള്‍ നശിപ്പിച്ച കേസിലും, 2006 ജനുവരി 15ന് സോങ്കാലില്‍ വെച്ച് ഒരു യുവാവിനെ ഗുരുതരമായി പരിക്കേല്‍പിച്ച കേസിലും ഹമീദ് പ്രതിയാണ്.

2006 ജനുവരി 25ന് എം.എച്ച്. 01 എന്‍ 3089 കാര്‍ കളവ് ചെയ്തിരുന്നു. 2006 ജനുവരി 20ന് കര്‍ണാടകയില്‍ നിന്നും കെ.എല്‍. 14 സി. 3687 നമ്പര്‍ ബൈക്കില്‍ വ്യാജ മദ്യം കൊണ്ട് വന്ന കേസിലും, 2006 ജൂലൈ 17ന്  ഉപ്പള റെയില്‍വേ സ്‌റ്റേഷന്‍ സമീപം വെച്ച് യുവാവിനെ പിടിച്ചുപറിച്ച കേസിലും, 2007 ജൂലൈ 27ന് കുഞ്ചത്തൂര്‍ മാടയില്‍ വെച്ച് കെ.എ. 19 പി. 4640 നമ്പര്‍ സ്‌കോര്‍പിയോ കാര്‍ കളവ് ചെയ്യാന്‍ ശ്രമിച്ച കേസിലും ഹമീദ് പ്രതിയാണ്.

2007 ജൂലൈ 27ന് കെ.എ. 20 എം 7612 സ്‌കോര്‍പിയോ കാര്‍ കളവ് ചെയ്ത കേസിലും, 2009 ജനുവരി 10ന് ി ഉദ്യാവറിലെ ഒരു വീട്ടില്‍ മോഷണം നടത്തിയ കേസിലും, 2011 ഫെബ്രുവരി 22ന് ബായിക്കട്ടയില്‍ വെച്ച് ഒരു യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ച കേസിലും ഹമീദ് ഉള്‍പെട്ടിട്ടുണ്ട്. 2011 നവംബര്‍ 21ന് ഉപ്പളയില്‍ വെച്ച് നടന്ന സംഘം ചേര്‍ന്നുള്ള കവര്‍ച്ചാ കേസിലും, 2012 ഒക്ടോബര്‍ 13ന്  പൈവളികയില്‍ വെച്ച് ഒരു പോലീസുദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി കൈയേറ്റം ചെയ്ത കേസിലും, 2013 ജനുവരി രണ്ടിന് കൈക്കമ്പയില്‍ വെച്ച് ഒരു യുവാവിനെ അടിച്ച് പരിക്കേല്‍പ്പിച്ച് കാര്‍ തകര്‍ത്ത കേസിലും ഹമീദിനെതിരെ കേസ് നിലവിലുണ്ട്.

2013 മെയ് 30ന് ഒരു യുവാവിനെ ആക്രമിച്ച കേസിലും, 2014 ഫെബ്രുവരി ഒന്നിന് പൈവളികയില്‍ രണ്ട് വീടുകള്‍ ആക്രമിച്ച് വാഹനങ്ങള്‍ തകര്‍ത്ത കേസിലും, 2014 ഫെബ്രുവരി 10ന് കന്യാനയില്‍ വെച്ച് നടന്ന ഒരു ഗൂഡാലോചന കേസിലും, കുമ്പള പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ആരിക്കാടിയില്‍ വെച്ച് 2010 ജനുവരി 14ന് മോട്ടോര്‍ ബൈക്ക് യാത്രക്കാരനെ തടഞ്ഞു നിര്‍ത്തി ആറ് ലക്ഷം രൂപ കവര്‍ന്ന കേസിലും ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവര്‍ത്തിച്ചത്. 2013 ജൂലൈ 13ന് കയ്യാറിലെ കട്ടത്തിമൂല എന്ന സ്ഥലത്തു വെച്ച് മോട്ടോര്‍ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് 4.05 ലക്ഷം രൂപയും, രേഖകളും കവര്‍ന്ന കേസിലും, 2010 ജനുവരി 16ന് ബേക്കല്‍ പള്ളിക്കരയിലെ മാരുതി ഫിനാന്‍സ് എന്ന സ്ഥാപനത്തില്‍ അതിക്രമിച്ചു കയറി സ്ഥാപന ഉടമയെ ആക്രമിച്ച് പരിക്കേല്‍പിച്ച് 113 പവന്‍ സ്വര്‍ണവും, 19,500 രൂപയും കവര്‍ന്ന കേസിലും ഹമീദ് പ്രധാന പ്രതിയാണ്.

ഇതുകൂടാതെ ക്രമസമാധാന പരിപാലന ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മഞ്ചേശ്വരം എസ്.ഐ. പ്രമോദിനെ 2014 ജൂണ്‍ 27ന് ബായിക്കട്ട പള്ളത്തുവെച്ച് പോലീസ് വാഹനത്തിന് ഇടിച്ച് നാശനഷ്ടം വരുത്തുകയും, എസ്.ഐ.യെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയ കേസ്സിലും ഹമീദ് മുഖ്യ പ്രതിയാണ്. ഈ കേസില്‍ സര്‍ക്കാറിന്റെ പ്രത്യേക നിര്‍ദേശപ്രകാരം അന്വേഷണ സംഘം രൂപീകരിച്ച് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ നടപടി സ്വീകരിച്ചു വരുന്നതിനിടയിലാണ് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം നാടകീയമായി ഹമീദിനെ അറസ്റ്റ് ചെയ്തത്.

അന്വേഷണ സംഘത്തില്‍ കുമ്പള ഇന്‍സ്‌പെക്ടര്‍ കെ.പി. സുരേഷ് ബാബു, എസ്.ഐ. പി. പ്രമോദ്, സ്‌ക്വാഡ് അംഗങ്ങളായ പ്രദീപ് കുമാര്‍ ചവറ, സിനീഷ് സിറിയക്, ഷാജു സി.വി. മഞ്ചേശ്വരം, സുനില്‍ എബ്രഹാം, ശ്രീജിത്ത്, ശ്രീജിത്ത് കയ്യൂര്‍, പ്രകാശന്‍ നീലേശ്വരം സൈബര്‍ സെല്‍ വിഭാഗത്തിലെ ശ്രീജിത്ത്, വാഹിദ്, ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ സംഘാംഗങ്ങളും ഉണ്ടായിരുന്നു.

പോലീസിനേയും നാട്ടുകാരേയും ഭയപ്പെടുത്തിയ കുപ്രസിദ്ധ ക്രിമിനല്‍ അട്ടഗോളി ഹമീദും കൂട്ടാളിയും പിടിയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News:
പിടിയിലായ അട്ടഗോളി ഹമീദ് ബേവിഞ്ച വെടിവെപ്പ് കേസിലും പ്രതിയെന്ന് സൂചന

Also Read:
റംസാന്‍ പരിപാടിക്കിടെ ചാനല്‍ അവതാരകയെ പെണ്‍ സിംഹം ആക്രമിച്ചു

Keywords: Police, Accused, Arrest, Attack, Car, Robbery, Case, Gun, Kasaragod, Kerala, Court, Manjeswaram SI.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia