city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശ്രദ്ധേയമായി കേരള കേന്ദ്രസര്‍വകലാശാല അന്താരാഷ്ട്ര വെബിനാര്‍; അള്‍ഷിമേഴ്സ് പ്രവചിക്കാന്‍ സാധിക്കുമെന്ന് നൊബേല്‍ ജേതാവ് പ്രൊഫ. എഡ്വേര്‍ഡ് മോസര്‍

പെരിയ: (www.kasargodvartha.com 24.02.2021) കേരള കേന്ദ്ര സര്‍വകലാശാല ആരോഗ്യ സര്‍വകലാശാലയുടെ സഹകരണത്തോടെ സംഘടിപ്പിച്ച  അന്താരാഷ്ട്ര വെബിനാര്‍ ശ്രദ്ധേയമായി. പ്രമുഖര്‍ ഓണ്‍ലൈനിലൂടെ വെബിനാറില്‍ സംവദിച്ചു. 2014ല്‍ ഫിസിയോളജിയില്‍ നൊബേല്‍ സമ്മാനം നേടിയ പ്രൊഫ. എഡ്വേര്‍ഡ് മോസര്‍ മുഖ്യപ്രഭാഷണം നടത്തി.

                                                                                  

ശ്രദ്ധേയമായി കേരള കേന്ദ്രസര്‍വകലാശാല അന്താരാഷ്ട്ര വെബിനാര്‍; അള്‍ഷിമേഴ്സ് പ്രവചിക്കാന്‍ സാധിക്കുമെന്ന് നൊബേല്‍ ജേതാവ് പ്രൊഫ. എഡ്വേര്‍ഡ് മോസര്‍

അള്‍ഷിമേഴ്സ് പ്രവചിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥലവും കാലവും സംബന്ധിച്ച അവബോധത്തെയാണ് അള്‍ഷിമേഴ്സ് ആദ്യം ബാധിക്കുന്നത്. സ്ഥലവും കാലവും തമ്മിലുള്ള ബന്ധം നിര്‍ണയിക്കുന്ന തലച്ചോറിലെ കോശങ്ങളുടെ പ്രവര്‍ത്തനം മനസിലാക്കുന്നതിലൂടെ അള്‍ഷിമേഴ്സ് മുന്‍കൂട്ടി നിര്‍ണയിക്കാം. ഇത് സംബന്ധിച്ച തന്റെ ഗവേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അള്‍ഷിമേഴ്സ് വരുന്നതിന് വളരെ മുന്‍പ് തന്നെ തലച്ചോറിലെ കോശങ്ങളില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. തലച്ചോറിലുള്ള കോശങ്ങളിലെ ഇലക്ട്രിക് തരംഗങ്ങള്‍ മനസിലാക്കുന്നതിലൂടെ അള്‍ഷിമേഴ്സ് മുന്‍കൂട്ടി അറിയാം. ഇതിലൂടെ രോഗം ഗുരുതരമാകുന്നതിന് മുന്‍പ് ചികിത്സ ഉറപ്പാക്കാനും കോശങ്ങളെ പുനരുജ്ജീവിപ്പിക്കുവാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വൈസ് ചാന്‍സലര്‍ പ്രൊഫ. എച് വെങ്കടേശ്വര്‍ലു, ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ സംസാരിച്ചു. ഡോ. സ്വപ്ന എസ് നായര്‍ സ്വാഗതവും ഡോ. ആരതി നായര്‍ നന്ദിയും പറഞ്ഞു.

Keywords: Kerala, Kasaragod, News, Periya, Central University, Health, University, Treatment, Research, Notably Kerala Central University International Webinar; Nobel prize winner Alzheimer's predicts Alzheimer's Prof. Edward Moser.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia