city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലോക് ഡൗൺ ദുരിതത്തിൽ പ്രതിസന്ധിയിലായ കടകൾക്ക് വീണ്ടും വാടക ഉടമയുടെ കനിവ്; കുന്നിൽ അനാർ കോംപ്ലക്‌സിലെ തുറക്കാനാവാത്ത കടകളുടെ വാടക ഒഴിവാക്കി; മാതൃകയ്ക്ക് കയ്യടി

മേൽപറമ്പ്: (www.kasargodvartha.com 03.06.2021) കോവിഡ്, ലോക് ഡൗൺ ദുരിതത്തിൽപെട്ട് കച്ചവട തകർച നേരിട്ട് ഏറെ പ്രതിസന്ധിയിലായ വ്യാപാരികൾക്ക് കനിവിന്റെ മാതൃകയുമായി കെട്ടിട ഉടമ. പട്ടം അബ്ദുല്ല കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള മേൽപറമ്പ് കുന്നിൽ അനാർ കോംപ്ലക്സിലെ ലോക്ഡൗൺ കാലത്ത്‌ പൂർണമായും തുറക്കാനാവാത്തവരുടെ വാടക ഒഴിവാക്കുമെന്ന് മകൻ നസീർ കുന്നിൽ അറിയിച്ചു. കഴിഞ്ഞ ലോക്‌ ഡൗൺ കാലത്തും കുന്നിൽ അനാർ കോംപ്ലക്സിൽ പൂർണമായും വാടക ഒഴിവാക്കിയിരുന്നു.

                                                                             
ലോക് ഡൗൺ ദുരിതത്തിൽ പ്രതിസന്ധിയിലായ കടകൾക്ക് വീണ്ടും വാടക ഉടമയുടെ കനിവ്; കുന്നിൽ അനാർ കോംപ്ലക്‌സിലെ തുറക്കാനാവാത്ത കടകളുടെ വാടക ഒഴിവാക്കി; മാതൃകയ്ക്ക് കയ്യടി



കോവിഡിന്റെ രണ്ടാം തരംഗവും ലോക് ഡൗൺ നിയന്ത്രണങ്ങളും വ്യാപാര മേഖലയ്ക്ക് കടക്കെണിയാണ് സമ്മാനിച്ചത്. കച്ചവട സാധനങ്ങൾ വിൽക്കാനാവാതെ നശിച്ചു പോവേണ്ടി വരുന്നത് കണ്ടുനിൽക്കേണ്ടി വന്നവരും അനവധിയുണ്ട്. തൊഴിലാളികൾക്ക് വേതനം നൽകാൻ പലരും ബുദ്ധിമുട്ടുകയാണ്. പ്രതിസന്ധികളെയെല്ലാം മറികടന്നു ഒരു തിരിച്ചു വരവിന് എത്രകാലം കാത്തിരിക്കേണ്ടി വരുമെന്ന് വ്യാപാരികൾക്ക് തന്നെ അറിയില്ല.

അതിനിടയിലാണ് കടകളുടെ വാടകയും വൈദ്യുത ബിൽ ഉൾപെടെയുള്ള പ്രയാസങ്ങളും. അങ്ങേയറ്റം ദുരിതം നിറഞ്ഞ സന്ദർഭത്തിൽ കടയുടെ വാടക ഒഴിവാക്കി കിട്ടുന്നത് വ്യാപാരികൾക്ക് നൽകുന്ന ആശ്വാസം വളരെ വലുതാണ്. തങ്ങളുടെ പ്രയാസങ്ങൾ തിരിച്ചറിഞ്ഞു ഒപ്പം താങ്ങായി നിന്ന ഉടമയുടെ കാരുണ്യത്തിൽ ഏറെ സന്തോഷത്തിലാണ് കുന്നിൽ അനാർ കോംപ്ലക്‌സിലെ വ്യപാരികൾ.

ലോക്ഡൗൺ കാരണം കഷ്ടപ്പെടുന്ന വ്യാപാരികൾക്ക്‌ ആശ്വാസമാകുന്ന ഇത്തരം നടപടികളിൽ നിന്നും പ്രചോദനം ഉൾകൊണ്ട്‌ പൂർണമായും അടച്ചിടേണ്ടി വന്നവർക്ക്‌ വാടക ഇളവ്‌ നൽകാൻ എല്ലാ കെട്ടിട ഉടമകളും തയ്യാറാകണമെന്ന് നസീർ കുന്നിൽ അഭ്യർഥിച്ചു.

Keywords: Kasaragod, Kerala, News, Melparamba, Lockdown, Rent, Building, Shop, Helping Hands, No rent for non-opening shops in Melparamb Kunnil Anar Complex. 
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia