കറന്റ് ആപ്പീസില്‍ കറന്റില്ല; ബില്ലടയ്ക്കാനെത്തിയ ജനം ഓഫീസിന് പുറത്തിരുന്നു
Sep 23, 2015, 13:10 IST
കാസര്‍കോട്: (www.kasargodvartha.com 23/09/2015) നെല്ലിക്കുന്ന് ഇലക്ട്രിസിറ്റി ഓഫീസില്‍ ബില്ലടയ്ക്കാനെത്തിയവര്‍ വൈദ്യുതി ഇല്ലാത്തതുകാരണം ബില്ലടയ്ക്കാന്‍ കഴിയാതെ ഓഫീസിന് പുറത്തിരുന്നു. ബുധനാഴ്ച രാവിലെ ബില്ലടയ്ക്കാനെത്തിയ നിരവധിപേരാണ് വലഞ്ഞത്. കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് വൈദ്യുതി ഓഫീസിന് പുറത്ത് മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവന്നു.
ഉച്ചയോടെ വൈദ്യുതി എത്തിയ ശേഷമാണ് ബില്ലടക്കാന്‍ സാധിച്ചതെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. യു.പി.എസ്. അടക്കമുള്ള സംവിധാനങ്ങള്‍ ഉണ്ടായിട്ടും സൗകര്യങ്ങള്‍ ഒരുക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് വൈദ്യുതി ഉപഭോക്താക്കള്‍ വ്യക്തമാക്കി.

Keywords: No power electricity office, Kasaragod, Nellikunnu, Kerala, Current, Current Bill, Rossi Romani