city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കവി കിഞ്ഞണ്ണ റൈയുടെ സംസ്‌ക്കാര ചടങ്ങില്‍നിന്നും കേരളത്തിലെ സാംസ്‌ക്കാരിക നായകര്‍ വിട്ടുനിന്നത് വിവാദമാകുന്നു

കാസര്‍കോട്: (www.kasargodvartha.com 11/08/2015) കന്നട മഹാകവിയും സ്വാതന്ത്ര്യ സമര സേനാനിയും പത്രപ്രവര്‍ത്തകനുമായിരുന്ന കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ സംസ്‌ക്കാര ചടങ്ങില്‍ കേരളത്തിലെ സാംസ്‌ക്കാരിക നായകര്‍ പങ്കെടുക്കാതിരുന്നത് വിവാദമാകുന്നു. കര്‍ണാടകയില്‍നിന്നുള്ള മൂന്ന് മന്ത്രിമാരും മുന്‍ മന്ത്രിമാരും മുന്‍ കേന്ദ്രമന്ത്രിയും അടക്കമുള്ളവര്‍ കിഞ്ഞണ്ണ റൈയ്ക്ക് അന്ത്യോപചാരം അര്‍പിക്കാനെത്തുകയും സംസ്‌ക്കാരചടങ്ങില്‍ ഉടനീളം പങ്കെടുക്കുകയും ചെയ്തിരുന്നു. കര്‍ണാടകയില്‍നിന്നുള്ള സാംസ്‌ക്കാരിക പ്രമുഖരും എത്തിയിരുന്നു.

എന്നാല്‍ കേരളത്തില്‍നിന്ന് പ്രമുഖ സാംസ്‌ക്കാരിക നായകര്‍ ആരുംതന്നെ അന്ത്യോപചാരമര്‍പ്പിക്കാന്‍ വന്നില്ല. സംസ്ഥാന സര്‍ക്കാറിന് വേണ്ടി സാംസ്‌ക്കാരിക മന്ത്രി കെ.സി. ജോസഫ് വന്നു എന്നതുമാത്രമാണ് ഒരു പ്രത്യേകത. കേരളത്തിലെ മറ്റു മന്ത്രിമാരും സാംസ്‌ക്കാരിക നായകരും കിഞ്ഞണ്ണ റൈയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്താതിരുന്നത് കവിയോടുള്ള തികഞ്ഞ അനാദരവും അവഗണനയുമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

മന്ത്രി കെ.സി. ജോസഫ് ആകട്ടെ കിഞ്ഞണ്ണ റൈയുടെ വസതിയില്‍ എത്തിയശേഷം അല്‍പ നിമിഷങ്ങള്‍ക്കകം തിരിച്ചുപോവുകയും ചെയ്തു. കാസര്‍കോട്ടെ ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കുമൊപ്പം കര്‍ണാടക മന്ത്രിമാരും നേതാക്കളും സംസ്‌ക്കാര ചടങ്ങ് കഴിയും വരെ ബന്ധുക്കളോടൊപ്പം ഉണ്ടായിരുന്നു.

മലയാളം, കന്നഡ, തുളു ഭാഷകളെ പരസ്പരം ബന്ധിപ്പിക്കുന്ന തരത്തിലുള്ള സാഹിത്യരചനയാണ് കിഞ്ഞണ്ണ റൈ നിര്‍വ്വഹിച്ചത്. കര്‍ണാടക സര്‍ക്കാറിന്റെ വലിയ ബഹുമതികളിലൊന്നായ പംപ പുരസ്‌കാരം വരെ അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഉള്ളൂരിന്റെ മലയാള സാഹിത്യചരിത്രം, ആശാന്റെ ചണ്ഡാല ഭിക്ഷുകി, ചിന്താവിഷ്ടയായ സീത തുടങ്ങിയ കൃതികള്‍ കയ്യാര്‍ കിഞ്ഞണ്ണ റൈ കന്നടയിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു.

മലയാളത്തില്‍ എക്കാലവും മികവു പുലര്‍ത്തുന്ന കൃതികളെ കന്നഡയിലേക്ക് പരിവര്‍ത്തനപ്പെടുത്തി മലയാളസാഹിത്യത്തിന്റെ പെരുമ അവിടേയും ഉയര്‍ത്തിക്കാണിച്ച കിഞ്ഞണ്ണ റൈയെ കേരളം അവഗണിച്ചത് വലിയൊരു നന്ദികേടാണെന്നാണ് ആക്ഷേപം. സ്വാതന്ത്ര്യസമര സേനാനി എന്നതിന് പുറമെ 16 വര്‍ഷക്കാലത്തോളം ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റുകൂടിയായിരുന്നു കയ്യാര്‍ കിഞ്ഞണ്ണ റൈ.
കവി കിഞ്ഞണ്ണ റൈയുടെ സംസ്‌ക്കാര ചടങ്ങില്‍നിന്നും കേരളത്തിലെ സാംസ്‌ക്കാരിക നായകര്‍ വിട്ടുനിന്നത് വിവാദമാകുന്നു

Related News:
ഗാന്ധിയന്‍ ആദര്‍ശങ്ങളെ ജീവിതാവസാനം വരെ മുറുകെ പിടിച്ച മഹാകവിയായിരുന്നു ഡോ.കയ്യാര്‍ കിഞ്ഞണ്ണ റൈ: കെ.സി ജോസഫ്

കവി കയ്യാര്‍ കിഞ്ഞണ്ണറൈക്ക് യാത്രാമൊഴി

കവി കയ്യാര്‍ കിഞ്ഞണ്ണറൈയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രിയും സാംസ്‌ക്കാരിക മന്ത്രിയും അനുശോചിച്ചു

ഓര്‍മയായത് കന്നഡക്കാരുടെ പ്രിയ സാഹിത്യകാരന്‍

കന്നഡ മഹാകവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ കയ്യാര്‍ കിഞ്ഞണ്ണറൈ അന്തരിച്ചു

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia