city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

2.30 ഏക്കര്‍ ഭൂമി അവകാശികളില്ലാതെ ഉപേക്ഷിക്കപ്പെട്ടതായി കണ്ടെത്തി; സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ തീരുമാനം

കാഞ്ഞങ്ങാട്: (www.kasargodvartha.com 23.06.2019) 2.30 ഏക്കര്‍ ഭൂമി അവകാശികളില്ലാതെ ഉപേക്ഷിക്കപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ തീരുമാനം. ഹോസ്ദുര്‍ഗ് താലൂക്കിലെ പുല്ലൂര്‍ വില്ലേജില്‍ സര്‍വ്വെ നമ്പര്‍ 478/1, 478/4 എന്നിവയില്‍പ്പെട്ട യഥാക്രമം 1.94 ഏക്കര്‍, 0.36 ഏക്കര്‍ ഭൂമിയാണ് അവകാശികള്‍ ഇല്ലാതെ ഉപേക്ഷിക്കപ്പെട്ട ഭൂമിയായി കണ്ടെത്തിയത്.

ഈ ഭൂമി കേരള അന്യം നില്‍പ് ആന്‍ഡ് കണ്ടുകെട്ടല്‍ ആക്ട് 1964 സെക്ഷന്‍ 11 എഫ് പ്രകാരം സര്‍ക്കാരിലേക്ക് കണ്ടുകെട്ടും. ഏതെങ്കിലും വ്യക്തിക്ക് ഭൂമിയില്‍ അവകാശമുളള പക്ഷം ഈ തീയ്യതി മുതല്‍ ആറ് മാസത്തിനുള്ളില്‍ ജില്ലാ കളക്ടര്‍ മുമ്പാകെ മതിയായ രേഖകള്‍ സഹിതം ഹാജരാകണം.

2.30 ഏക്കര്‍ ഭൂമി അവകാശികളില്ലാതെ ഉപേക്ഷിക്കപ്പെട്ടതായി കണ്ടെത്തി; സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ തീരുമാനം


Keywords:  Kerala, Kanhangad, Government, Land, news, Hosdurg, No owner for 2.30 Acre land 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia