ക്വാറന്റൈനില്‍ അടിസ്ഥാന സൗകര്യമില്ല; പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി ഡി വൈ എഫ് ഐ
Jun 26, 2020, 20:19 IST
ഉദുമ: (www.kasargodvartha.com 26.06.2020) ക്വാറന്റൈനില്‍ അടിസ്ഥാന സൗകര്യമൊരുക്കാത്തതില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ ഉദുമ ബ്ലോക്ക് കമ്മിറ്റി ഉദുമ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സി ജെ സജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബി വൈശാഖ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് എ വി ശിവപ്രസാദ്, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ സന്തോഷ് കുമാര്‍, കെ രതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ബ്ലോക്ക് സെക്രട്ടറി സി മണികണ്ഠന്‍ സ്വാഗതം പറഞ്ഞു. പാലക്കുന്ന് ടൗണ്‍ കേന്ദ്രീകരിച്ച് മാര്‍ച്ച് ആരംഭിച്ചു. പ്രവാസികള്‍ക്കും ഇതര സംസ്ഥാനത്തുനിന്നും വരുന്നവര്‍ക്കുമുള്ള ക്വാറന്റൈന്‍ അടിസ്ഥാന സൗകര്യമൊരുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. തറയില്‍ വിരിച്ചു കിടക്കാന്‍ ഒരു പായും ഒരു ബക്കറ്റും ഒരു കുപ്പി വെള്ളവുമാത്രമാണ് പഞ്ചായത്ത് ഒരുക്കിയതെന്ന് നേതാക്കള്‍ ആരോപിച്ചു. പെയ്ഡ് ക്വാറന്റൈന്‍ സംവിധാനം ഒരുക്കാത്ത ഒരേയൊരു പഞ്ചായത്താണ് ഉദുമ. നിരവധി ഹോട്ടലുകള്‍, ലോഡ്ജുകള്‍ ഉദുമയിലും പാലക്കുന്നിലുമുണ്ടായിട്ടും ഒന്നും തന്നെ ക്വറന്റൈന്‍ സൗകര്യത്തിന് ആവശ്യപ്പെടാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറായില്ലെന്നും നേതാക്കള്‍ ആരോപിച്ചു.
Keywords: Kasaragod, Kerala, News, Uduma, DYFI, Panchayath, March, Conducted, No facility in Quarantine; DYFI march conducted to Panchayat office