കെഎസ്ടിപിയുടെ അശാസ്ത്രീയമായ റോഡ് നിര്‍മാണം; ബേക്കല്‍ ജംഗ്ഷനില്‍ അപകട ഭീഷണി ആയി വെള്ളം കെട്ടിക്കിടക്കുന്നു
Jul 5, 2019, 19:45 IST
ബേക്കല്‍: (www.kasargodvartha.com 05.06.2019) കെഎസ്ടിപിയുടെ അശാസ്ത്രീയമായ റോഡ് നിര്‍മാണവും സ്വകാര്യ വ്യക്തി സ്ഥലം മറച്ച് കെട്ടിയതും മൂലം ബേക്കല്‍ ജംഗ്ഷനില്‍ അപകട ഭീഷണി ആയി വെള്ളം കെട്ടിക്കിടക്കുന്നു. മഴവെള്ളം ഒഴുകിപ്പോകാന്‍ സംവിധാനം ഇല്ലാത്തതിനാല്‍ കെട്ടിക്കിടന്ന് കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
ബേക്കല്‍ ടൂറിസത്തിന് വേണ്ടി കോടികള്‍ മുടക്കി ലോകശ്രദ്ധ പതിപ്പിക്കാനുള്ള ശ്രമം നടത്തുമ്പോഴും ഗതാഗതസൗകര്യം താറുമാറാകുന്നത് അധികാരികളുടെ ശ്രദ്ധയില്‍പെടുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ബേക്കല്‍ പ്രദേശത്തിന്റെ വികസനത്തിന് അധികൃതര്‍ ശ്രമം നടത്തുന്നില്ലെന്നും പ്രദേശത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും നാഷണല്‍ ലേബര്‍ യൂണിയന്‍ ആവ്യശ്യപ്പെട്ടു.
ടൂറിസം വികസനത്തോടൊപ്പം ബേക്കലിന്റെ അടിസ്ഥാന വികസനവും സാധ്യമാക്കണമെന്നാവശ്യപ്പെട്ട് എന്‍എല്‍യു ഉദുമ മണ്ഡലം സെക്രട്ടറി കരീം പള്ളത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Bekal, Road, Drainage, No drainage facilities in KSTP Road Bekal .