കഞ്ചാവ് വില്‍പന നടത്തുകയായിരുന്ന ഓടോ റിക്ഷ ഡ്രൈവറെ എക്‌സൈസ് അധികൃതര്‍ പിടികൂടി
Jan 18, 2021, 18:18 IST
നീലേശ്വരം: (www.kasargodvartha.com 18.01.2021) കഞ്ചാവ് വില്‍പന നടത്തുകയായിരുന്ന ഓടോറിക്ഷ ഡ്രൈവറെ എക്‌സൈസ് സംഘം പിടികൂടി. നീലേശ്വരം ടൗണിലെ ഓടോറിക്ഷ ഡ്രൈവര്‍ തെക്കന്‍ ബങ്കളം രാംകണ്ടത്തെ എം വി രഞ്ജിത്ത് (32) നെയാണ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എ സാദിഖും സംഘവും അറസ്റ്റുചെയ്തത്.
ചോയ്യംങ്കോട് നരിമാളം കേന്ദ്രീകരിച്ചും കഞ്ചാവ് വില്‍പന നടത്തുന്ന സംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്നും പല സ്ഥലങ്ങളിലേക്കും വില്‍പനക്കായി കഞ്ചാവ് കടത്തികൊണ്ടുപോകുന്നതായി നേരത്തെതന്നെ പരാതിയുണ്ടായിരുന്നു. നീലേശ്വരം, കോട്ടപ്പുറം, പടന്നക്കാട്, തൈക്കടപ്പുറം എന്നിവിടങ്ങളാണ് കഞ്ചാവ് മാഫിയകളുടെ പ്രധാന ഇടപാട് കേന്ദ്രം.
ഞായറാഴ്ച വൈകീട്ട് പാലാത്തടം യൂണിവേഴ്‌സിറ്റി ക്യാമ്പസിന് മുന്‍വശത്ത് വാഹനപരിശോധന നടത്തിവരുന്നതിനിടയിലാണ് രഞ്ജിത്തിന്റെ കെ എല്‍ 60 എ 5715 നമ്പര്‍ ഓടോറിക്ഷയില്‍ നിന്നും 170 ഗ്രാം കഞ്ചാവ് പിടികൂടിയത്. കര്‍ണാടകയിൽ നിന്നും വയനാട്ടില്‍ നിന്നും കടത്തിക്കൊണ്ടുവരുന്ന കഞ്ചാവ് ഓടോറിക്ഷ സ്റ്റാൻഡ് കേന്ദ്രീകരിച്ച് ഇയാള്‍ വില്‍പന നടത്തിവരികയായിരുന്നുവെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
ചോയ്യംങ്കോട് നരിമാളം കേന്ദ്രീകരിച്ചും കഞ്ചാവ് വില്‍പന നടത്തുന്ന സംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്നും പല സ്ഥലങ്ങളിലേക്കും വില്‍പനക്കായി കഞ്ചാവ് കടത്തികൊണ്ടുപോകുന്നതായി നേരത്തെതന്നെ പരാതിയുണ്ടായിരുന്നു. നീലേശ്വരം, കോട്ടപ്പുറം, പടന്നക്കാട്, തൈക്കടപ്പുറം എന്നിവിടങ്ങളാണ് കഞ്ചാവ് മാഫിയകളുടെ പ്രധാന ഇടപാട് കേന്ദ്രം.
നീലേശ്വരം എക്‌സൈസ് തന്നെ ഇതിനകം നിരവധി കഞ്ചാവ് വേട്ടകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഒരു ഓടോറിക്ഷ ഡ്രൈവര്‍ കഞ്ചാവുമായി പിടിയിലാകുന്നത് ആദ്യമായിട്ടാണ്. ഇയാളെ അറസ്റ്റ് ചെയ്ത ഉടന്‍ രാംകണ്ടത്തെ വീട്ടിലും എക്‌സൈസ് അധികൃതര്‍ പരിശോധന നടത്തിയെങ്കിലും കഞ്ചാവൊന്നും കണ്ടെത്താനായില്ല.
< !- START disable copy paste -->
നീലേശ്വരത്തെ കഞ്ചാവ് വില്‍പന സംഘത്തിലെ കണ്ണിയാണ് രഞ്ജിത്തെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ പ്രിവന്റീവ് ഓഫീസര്‍മാരായ എ ബി അബ്ദുല്ല, പി സുരേന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മഞ്ജുനാഥന്‍, പ്രദീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Keywords: Ganja, Ganja seized, News, Nileshwaram, Kasaragod, Kerala, Auto Driver, Seized, Arrest, Sale, Driver, Autorikshaw, Excise, Cannabis, Nileshwaram Excise officials arrested an auto rickshaw driver who was selling cannabis.