New Movie | 'അനക്ക് എന്തിന്റെ കേടാ' സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറക്കി
കൊച്ചി: (www.kasargodvartha.com) 'അനക്ക് എന്തിന്റെ കേടാ' എന്ന സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറക്കി. ബിഎംസിയുടെ ബാനറില്‍ ഫ്രാന്‍സിസ് കൈതാരത്ത് നിര്‍മിച്ച്, മാധ്യമ പ്രവര്‍ത്തകനായ ശമീര്‍ ഭരതന്നൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണിത്. നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അകൗണ്ട് വഴിയാണ് പ്രകാശനം നിര്‍വഹിച്ചത്.
പണ്ഡിറ്റ് രമേശ് നാരായണ്‍ സംഗീത സംവിധാനം നിര്‍വഹിച്ച് വിനോദ് വൈശാഖി എഴുതിയ ഗാനം വിനീത് ശ്രീനിവാസന്‍ ചിത്രത്തിന് വേണ്ടി ആലപിച്ചിട്ടുമുണ്ട്. ജയന്‍ വിസ്മയ തയ്യാറാക്കിയ പോസ്റ്റര്‍ പ്രകാശനത്തിന് ശേഷം, മലയാള സിനിമാലോകത്തുള്ളവരടക്കം നിരവധിപേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തത്.
അഖില്‍ പ്രഭാകര്‍, സ്‌നേഹ അജിത്ത്, സുധീര്‍ കരമന, സായ് കുമാര്‍, മധുപാല്‍, ബിന്ദുപണിക്കര്‍, വീണ, വിജയകുമാര്‍, കൈലാഷ്, ശിവജി ഗുരുവായൂര്‍, കലാഭവന്‍ നിയാസ്, റിയാസ് നെടുമങ്ങാട്, കുളപ്പുള്ളി ലീല, ബന്ന ചേന്നമംഗലൂര്‍, മനീഷ, സന്തോഷ് കുറുപ്പ്, അച്ചു സുഗന്ധ്, അനീഷ് ധര്‍മ, ജയ മേനോന്‍, പ്രകാശ് വടകര, അന്‍വര്‍ നിലമ്പൂര്‍, ഇഷിക പ്രദീപ്, പ്രീതി പ്രവീണ്‍, അജി സര്‍വാന്‍, ഡോ. പി വി ചെറിയാന്‍, ഡോ. ശിഹാന്‍ അഹ് മദ്, പ്രവീണ്‍ നമ്പ്യാര്‍, ഫ്രെഡി ജോര്‍ജ്, സന്തോഷ് ജോസ്, മേരി ജോസഫ്, മാസ്റ്റര്‍ ആദിത്യദേവ്, ഇല്യൂഷ്, പ്രഗ്‌നേഷ് കോഴിക്കോട്, സുരേഷ്, മുജീബ് റഹ്‌മാന്‍ ആക്കോട്, ബീന മുക്കം, ജിതേഷ് ദാമോദര്‍, മുനീര്‍, ബാലാമണി, റഹ്‌മാന്‍ ഇലങ്കമണ്‍, കെ ടി രാജ് കോഴിക്കോട് തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രത്തില്‍ സംവിധായകന്‍ അനുറാമും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.
Keywords: Kochi, News, Kerala, Cinema, Movie, Anakku Enthinte Keda, First look poster, Entertainment.