city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Foundation stone | കളനാട് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം; അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ ശിലാസ്ഥാപനം നിര്‍വഹിച്ചു

കളനാട്: (KasargodVartha) ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ കളനാട് കുടുംബാരോഗ്യ കേന്ദ്രത്തിന് കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ നിര്‍വ്വഹിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം രുപ ചെലവഴിച്ച് ആധുനിക സജ്ജീകരണങ്ങളോടു കൂടിയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.
           
Foundation stone | കളനാട് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം; അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ ശിലാസ്ഥാപനം നിര്‍വഹിച്ചു

പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് ഓഫീസര്‍ എം.സജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷ രമ ഗംഗാധരന്‍, ആയിഷ അബൂബക്കര്‍, ഷംസുദ്ദീന്‍ തെക്കില്‍, അബ്ദുള്‍ കലാം സഹദുള്ള, ടി.ഡി.കബീര്‍, എന്‍.ബാലചന്ദ്രന്‍, ഇ.മനോജ് കുമാര്‍, നാരായണന്‍ മൈലുല, കെ.മണികണ്ഠന്‍, എം.എ. ഷാഫി, പഞ്ചായത്ത് സെക്രട്ടറി എം.സുരേന്ദ്രന്‍, മെഡിക്കല്‍ ഓഫീസര്‍ കെ.ബി.ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Kalanad, Family Health Centre, Malayalam News, Kerala News, Kasaragod News, Kalanad Family Health Centre, New building will be constructed for Kalanad Family Health Centre.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia